X

രാഷ്ട്രീയത്തിലായാലും സഭയിലായാലും താന്‍ ഇരകള്‍ക്കൊപ്പമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

വിവിധ സഭകളിലെ വൈദികര്‍ക്കെതിരേയും എംഎല്‍എക്കെതിരേയും അടുത്തിടെ ഗുരുതര ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിരണം ഭദ്രാസനാധിപന്റെ നിലപാട് ശ്രദ്ധേയമാവുന്നത്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാല്‍സംഗ പരാതിയില്‍ നിതി തേടി സന്യാസിനിമാര്‍ സമരത്തിനിരങ്ങിയ പശ്ചാത്തലത്തില്‍ പാരാതികാര്‍ക്ക് പിന്തുണയുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് നിരണം ഭദ്രാസനാധിപന്‍ നയം വ്യക്തമാക്കുന്നത്.

‘രാഷ്ട്രീയത്തിലായാലും സഭകളിലായാലും എവിടെ ആയാലും ഇരകള്‍ക്ക് ഒപ്പം’ എന്ന കുറിപ്പാണ് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിവിധ സഭകളിലെ വൈദികര്‍ക്കെതിരേയും എംഎല്‍എക്കെതിരേയും അടുത്തിടെ ഗുരുതര ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിരണം ഭദ്രാസനാധിപന്റെ നിലപാട് ശ്രദ്ധേയമാവുന്നത്. കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തിവരുന്ന സമരത്തിന് വിവിധ മേഖലകളിലെ പ്രമുഖരുടെ ഉള്‍പ്പെടെ വലിയ പിന്തുണയാണ്
ലഭിക്കുന്നത്.

This post was last modified on September 11, 2018 7:22 am

Related Post
Leave a Comment