തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നായുരുന്നു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പരാമര്‍ശം. കണ്ണൂരില്‍ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1000 രൂപ 1200 രൂപയാക്കി വർധിപ്പിച്ച് പെൻഷൻ വീട്ടിൽ എത്തിച്ച പിണറായി വിജയന് ഒരു വോട്ട് കൊടുക്കാൻ പറയണം. ഇല്ലെങ്കിൽ അവരോട് ദൈവം ചോദിക്കുമെന്ന് അവരോട് പറഞ്ഞാമതി. ഈ പൈസയെല്ലാം വാങ്ങിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കിൽ ഇതെല്ലാം കണ്ട് കൊണ്ട് ഒരാൾ മുകളിൽ ഇരിപ്പുണ്ട്, അദ്ദേഹം തീർച്ചയായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാൻ നമുക്ക് സാധിക്കണം. ഇക്കാര്യം പെന്‍ഷന്‍കാരോട് പാർട്ടി പ്രവര്‍ത്തകര്‍ പറയണം.
നമ്മൾ പറഞ്ഞില്ലെങ്കിൽ ബിജെപിക്കാരും കോൺഗ്രസുകാരും എല്ലാം വേറെന്തിങ്കിലും പറഞ്ഞ് ആ പാവങ്ങളെ പറ്റിക്കും. ബിജെപിയും കോണ്‍ഗ്രസും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
This post was last modified on April 6, 2019 4:49 pm
Leave a Comment