X

പാകിസ്താനിലേക്കൊഴുകുന്ന വെള്ളം തടയാൻ കേന്ദ്രം, നടപടികൾ തുടങ്ങുമെന്ന് ജലശക്തി മന്ത്രി

അധികമായി സംരക്ഷിക്കപ്പെടുന്ന വെള്ളം ജലവൈദ്യുതി ഉൽ‌പാദിപ്പിക്കാൻ മാത്രമല്ല, വരൾച്ചാ സീസൺ കുടി മുന്നിൽ കണ്ടാണെന്നും മന്ത്രി പറയുന്നു.

ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സിന്ധു നദീജല കരാര്‍ തെറ്റിക്കാതെ തന്നെ പാകിസ്താനിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാനുള്ള ശ്രമാണ് നടത്തുന്നതെന്ന് ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് വ്യക്തമാക്കുന്നു. ജലത്തിന്‍റെ ഒഴുക്കില്‍ മാറ്റം വരുത്തി വെള്ളം ഇന്ത്യയിൽ തന്നെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചെവ്വാഴ്ച മുംബൈയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

സിന്ധു നദീജല കരാര്‍ ലംഘിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്റെ കാര്യമാണ് പറയുന്നത്.
നദീജലം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടയുന്നതിനുള്ള നടപടികള്‍ക്ക് ഏറെ പ്രാധാന്യത്തോടെയാണ് പരിഗണക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അധികമുള്ളതും പാകിസ്ഥാനിലേക്ക് പോകുന്നതുമായ വെള്ളത്തെ കുറിച്ചാണ് പറയുന്നത്. കാച്ച്മെന്‍റ് ഏരിയയില്‍ ചില റിസര്‍വോയറുകളും നദികളുമുണ്ട്. അപ്പോള്‍ ചാനല്‍ തിരിച്ച് വിട്ടാല്‍ പഞ്ഞ മാസങ്ങളിലും മണ്‍സൂണ്‍ സീസണിലും ആ വെള്ളം ഉപയോഗിക്കാനാകും. ഇപ്പോള്‍ നമ്മുടെ എല്ലാ റിസര്‍വോയറുകളും നിറഞ്ഞിരിക്കുകയാണ്. എന്നാല്‍, പാക്കിസ്ഥിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കിനെ വൃതിചലിപ്പിച്ച് രവി നദിയിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും ഷെഖാവത് പ്രസ്താവനയെ പിന്നീട് വിശദീകരിച്ചു. അധികമായി സംരക്ഷിക്കപ്പെടുന്ന വെള്ളം ജലവൈദ്യുതി ഉൽ‌പാദിപ്പിക്കാൻ മാത്രമല്ല, വരൾച്ചാ സീസൺ കുടി മുന്നിൽ കണ്ടാണെന്നും മന്ത്രി പറയുന്നു.

അതേസമയം, കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ നിരന്തരം പാകിസ്താൻ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ നിലപാടെന്നതും ശ്രദ്ധേയമാണ്. നേരത്തെ, ജലമന്ത്രിയായിരുന്ന നിതിന്‍ ഗഡ്കരിയും സമാനമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം.

സിന്ധൂ നദീതടത്തിലെ മൂന്ന് “കിഴക്കൻ നദികളിലെ” ജലം പാകിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാൻ സർക്കാർ പദ്ധതിയുണ്ടെന്നും, ഈ ജലം “ജമ്മു കശ്മീരിലെയും പഞ്ചാബിലെയും നമ്മുടെ ജനങ്ങൾക്ക്” വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1960 ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്താൻ മുൻ പ്രസിഡന്‍റ് അയ്യൂബ് ഖാനും ചേർന്ന് ഒപ്പുവെച്ച കരാറാണ് സിന്ധു നദീജല കരാർ. സിന്ധു നദീതടത്തിലെ മൂന്ന് കിഴക്കൻ നദികളിലെ ജലം (രവി, സത്‌ലജ്, ബിയാസ്) എന്നിവയിലെ ജലം പാകിസ്താന് പൂർണ്ണമായും ഉപയോഗിക്കാനാവുന്നതാണ് കരാർ.

Also Read- “ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറാന്‍ ലജ്ജയില്ലേ? ഈ വൈദികന്‍ വ്യാജ പ്രൊഫൈലിലൂടെയും എന്നെ ആക്രമിച്ചു”; സോഷ്യല്‍ മീഡിയയിലൂടെ ‘അനാശാസ്യ’ പ്രചാരണം നടത്തിയ ഫാ. നോബിളിനെതിരെ സി. ലൂസി കളപ്പുരയ്ക്കല്‍

This post was last modified on August 21, 2019 10:38 am