X

ഹാജറെടുക്കുമ്പോൾ കുട്ടികൾ ‘ജയ് ഹിന്ദ്’ പറയണമെന്ന് ഗുജറാത്ത് സർക്കാർ

ചെറിയ പ്രായത്തിൽ തന്നെ ദേശീയത വളർത്താനാണ് ഇത്തരമൊരു നീക്കമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

സ്കൂളുകളിലെ ഹാജറെടുക്കുമ്പോൾ കുട്ടികൾ ജയ് ഹിന്ദ് എന്ന് പറയണമെന്ന് ഗുജറാത്ത് സര്‍ക്കാറിന്റെ ഉത്തരവ്. ജനുവരി 1  മുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇത് നടപ്പാക്കണമെന്നാണ് നിർദേശം. ക്ലാസ് മുറികളിൽ വിദ്യാർഥികളുടെ റോൾ വിളിക്കുമ്പോൾ പതിവ് രീതിയായ, പ്രസന്റ്സർ, യെസ് സർ എന്നിവ ഒഴിവാക്കണമെന്നും ഇതിന് ബദലായി ജയ് ഭാരത്, ജയ് ഹിന്ദ് എന്നീ വാക്കുകൾ ഉപയോഗിക്കുന്നത് പതിവാക്കണമെന്നും ഉത്തരവ് പറയുന്നു. ഗുജറാത്ത് സെക്കന്ററി, ഹയർ സെക്കന്ററി എജ്യൂക്കേഷൻ ബോർഡ്, ഡയറക്ടർ പ്രൈമറി എജ്യൂക്കേഷൻ എന്നിവരാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നു. കുട്ടികളിൽ ചെറിയ പ്രായത്തിൽ തന്നെ ദേശീയത വളർത്താനാണ് ഇത്തരമൊരു നീക്കമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

സംഘപരിവാർ വിദ്യര്‍ത്ഥി സംഘടയായ എബി വിപിയുടെ യൂത്ത് അവാർഡ് നേടിയ രാജസ്ഥാനിലെ സന്ദീപ് ജോഷി എന്ന അധ്യാപകനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഗുജറാത്ത് സർക്കാറിന്റെ നീക്കം. തന്റെ വിദ്യാർത്ഥികൾ ഹാജറിന് പകരം ജയ് ഹിന്ദ് ജയ് ഭാരത് എന്നിവ പറയണമെന്ന് നേരത്തെ ഇദ്ദേഹം നിർദേശിച്ചിരുന്നു.

പുതിയ നീക്കത്തെ തെറ്റായി കാണേണ്ട സാഹചര്യമില്ലെന്നായിരുന്ന സർക്കലറിനോടുള്ള ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ ചില സ്കൂളുകളിൽ കാലങ്ങളായി തുടർന്ന് വരുന്ന രീതിയാണ്. എന്നാൽ പലരും മറന്നിരിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

Exclusive: കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ രാജു നാരായണ സ്വാമി ഐഎഎസിനെതിരെ വധഭീഷണി

This post was last modified on January 1, 2019 9:20 am