X

തരിഗാമി എവിടെ? ഹേബിയസ് കോർപ്പസ് ഹർജിയുമായി യെച്ചൂരി സുപ്രീം കോടതിയിൽ

ദിവസങ്ങളായി കസ്റ്റിഡിയിൽ തുടരുന്ന തരിഗാമിക്ക് ഇന്ത്യ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് സീതാറാം ചെയ്യൂരി ആരോപിക്കുന്നു.

കശ്മീരിന്റെ പ്രത്യേത പദവി റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് മുൻപ് നിരോധാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ വീട്ടു തടങ്കലിലാക്കപ്പെട്ട സിപിഎം കേന്ദ്രകമ്മിറ്റിയംഗവും കുൽഗാം എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് വേണ്ടി പാർട്ടി നിയമ നടപടിക്ക്. തരിഗാമിക്ക് വേണ്ടി സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു.

ദിവസങ്ങളായി കസ്റ്റിഡിയിൽ തുടരുന്ന തരിഗാമിക്ക് ഇന്ത്യ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും സീതാറാം ചെയ്യൂരി സമര്‍പ്പിച്ച ഹേബിയസ് കോർപ്പസ് ആരോപിക്കുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, പ്രമുഖ നേതാവായ സാജിദ് ലോൺ, കോൺ​ഗ്രസ് നേതാവ് ഉസ്മാൻ മജീദ് എന്നിവക്കെതിരായി നടപടിക്ക് പിന്നാലെയാണ് യുസഫ് തരിഗാമിയെയും കസ്റ്റഡിയിലെടുത്തത്. കാശ്മീരിലെ മുഖ്യാധാരാ രാഷ്ട്രീയ കക്ഷി നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയി ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉൾപ്പെടെ അരങ്ങേറിയതിന് പിന്നാലെയാണ് സിപിഎമ്മിന്റെ നീക്കം.

അതിനിടെ, ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ക്ഷണം സ്വീകരിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധിക്കൊപ്പം സിതാറാം യെച്ചുരി ഉൾപ്പെടെ 9 പ്രതിപക്ഷ നേതാക്കൾ ഇന്ന് സംസ്ഥാനത്ത് എത്തുന്നതിന് തൊട്ട് മുൻപാണ് നിയമ നടപടിയെന്നതും ശ്രദ്ധേയമാണ്. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം ജമ്മുവിലെത്തുന്ന പ്രതിപക്ഷ നേതാക്കളുടെ ആദ്യ സംഘമാണിത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ആര്‍ജെഡി നേതാവ് മനോജ് ഝാ തുടങ്ങിയവരും സംഘത്തിലുണ്ടാകും.

ജമ്മു- കാശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്നും കഴിഞ്ഞ 22 വർഷം തുടർച്ചയായി നിയമസഭയിലെത്തുന്ന സിപിഎം പ്രതിനിധിയാണ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മുഹമ്മദ് യൂസഫ് തരിഗാമി. കശ്മീരിലെ സകല തീവ്രവാദ ഗ്രൂപ്പുകളുടെയും കണ്ണിലെ കരടാണ് അദ്ദേഹമെന്നാണ് പൊതുവെയുള്ള റിപ്പോർട്ട്. ഏതു സമയവും ഒരാക്രമണം, ഒരു വെടിയുണ്ട തനിക്ക് നേരെ ചീറിപ്പാഞ്ഞു വരുമെന്ന് ഉറപ്പുള്ള വ്യക്തിയെന്നും വിശേഷണമുണ്ട്. സ്വരക്ഷയ്ക്കായി റിവോൾവറും കൈവശ വയ്ക്കാന്‍ അനുമതിയുള്ള ചുരുക്കം നേതാക്കളിൽ ഒരാൾ കൂടിയാണ് മുഹമ്മദ് യൂസഫ് തരിഗാമി.

Also Read- വെയിലും മഴയും കൊള്ളുന്നവരല്ലേ, കാട്ടില്‍ കിടന്നാലെന്ത്, ഷീറ്റില്‍ കിടന്നാലെന്ത്; ക്യാമ്പുകളില്‍ നിന്നിറങ്ങിയാല്‍ പോകാനൊരിടമില്ലാത്ത നിലമ്പൂരിലെ ആദിവാസികള്‍

This post was last modified on August 24, 2019 12:56 pm