X

ആലഞ്ചേരിക്ക് തിരിച്ചടി, സഭാ ഭൂമി ഇടപാടില്‍ വിചാരണ നേരിടണം, തീവ്രവാദ സംഘടനാ ബന്ധമുള്ളവരുടെ ഗൂഢാലോചനയെന്ന് കര്‍ദ്ദിനാള്‍ പക്ഷം

ഭൂമിയിടപാടില്‍ സഭക്ക് ലക്ഷങ്ങളും നഷ്ടങ്ങളുണ്ടായിയെന്ന ആരോപണങ്ങളെ ശരി വയ്ക്കുന്ന തരത്തിലുള്ള ഉത്തരവാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന നിലപാടിലാണ് വിമതര്‍.

സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കര്‍ദ്ദിനാളടക്കം മൂന്നുപേര്‍ സമര്‍പ്പിച്ച ഹര്‍ജി സെഷന്‍സ് കോടതി തള്ളി. ഇതോടെ ഭൂമിയിടപാട് കേസില്‍ ആലഞ്ചേരി വിചാരണ നേരിടണം. സഭാ ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജി.

സഭ വിരുദ്ധരായ ചില തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരുടെ ഗുഢാലോചനയാണിതെന്നും കേസുമായി ഹൈക്കോടതിയിലേക്ക് പോകുമെന്നും കര്‍ദ്ദിനാല്‍ വിഭാഗത്തിന് അനുകൂലമായി നില്‍കുന്ന അല്‍മായ സംഘടന നേതാവ് ബിനു ചാക്കോ പ്രതികരിച്ചു.

എന്നാല്‍ ഭൂമിയിടപാടില്‍ സഭക്ക് ലക്ഷങ്ങളും നഷ്ടങ്ങളുണ്ടായിയെന്ന ആരോപണങ്ങളെ ശരി വയ്ക്കുന്ന തരത്തിലുള്ള ഉത്തരവാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന നിലപാടിലാണ് വിമതര്‍.

This post was last modified on August 24, 2019 11:54 am