X

ഞാനടക്കം കോണ്‍ഗ്രസിലെ ആര് മുഖ്യമന്ത്രിയാകുന്നതിനും എതിരല്ലെന്ന് ദേവഗൗഡ പറഞ്ഞു: ഡികെ ശിവകുമാര്‍

പരമേശ്വരയോ സിദ്ധരാമയ്യയോ ശിവകുമാറോ ആര് വേണമെങ്കിലും മുഖ്യമന്ത്രിയാകട്ടെ എന്നാണ് ദേവഗൗഡ പറഞ്ഞത് എന്ന് ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിനായി മുഖ്യമന്ത്രി പദം ഒഴിയാമെന്ന് ജെഡിഎസ് അറിയിച്ചതായി കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍. ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവഗൗഡ കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായി സംസാരിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകുന്നതിനും ഗൗഡ എതിരല്ല. പരമേശ്വരയോ സിദ്ധരാമയ്യയോ ശിവകുമാറോ ആര് വേണമെങ്കിലും മുഖ്യമന്ത്രിയാകട്ടെ എന്നാണ് ദേവഗൗഡ പറഞ്ഞത് എന്ന് ശിവകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച സഭ ചേരുമ്പോള്‍ ബി എസ് പി എംഎല്‍എ മഹേഷ് പങ്കെടുക്കുമെന്ന് ശിവകുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം പാര്‍ട്ടി അധ്യക്ഷ മായാവതി തന്നോട് നിഷ്പക്ഷനായി നില്‍ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും അതുകൊണ്ട് താന്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും മഹേഷ് പറഞ്ഞതായി ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷെ, ഈ സമയം വരം സര്‍ക്കാരിന് ഭീഷണിയില്ല – ഡികെ ശിവകുമാര്‍ അവകാശപ്പെട്ടു.

This post was last modified on July 21, 2019 7:31 pm