X

വിശ്വാസം നേടി കുമാരസ്വാമി; വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു

പ്രമേശം സഭയില്‍ അവതരിപ്പിച്ചതിന് പിറകെ ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

നിരവധി രാഷ്ട്രീയ നിക്കങ്ങള്‍ നടന്ന പത്തു ദിവസങ്ങള്‍ക്ക് ശേഷം കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി നേതൃത്വം നല്‍കുന്ന ജെഡിഎസ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. വോട്ടെടുപ്പ് ബിജെപി ബഹിഷകരിച്ചു. ഇതോടെ 117 എംഎല്‍എമാരുടെ പിന്തുണ കുമാരസ്വാമി സര്‍ക്കാരിന് ലഭിച്ചു.
പ്രമേയം സഭയില്‍ അവതരിപ്പിച്ചതിന് പിറകെ ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. വിശ്വാസം പ്രമേയം അവതരിപ്പിച്ചുകൊണ്ട് ആദ്യം കുമാരസ്വാമിയും പിന്നീട് ബിഎസ് യദിയൂരപ്പയും സംസാരിച്ചു. മുന്‍പ് ബിജെപിക്ക് പിന്തുണ നല്‍കിയതില്‍ ഖേദിക്കുന്നതായി കുമാരസ്വാമി പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ന് ഉച്ചക്ക് 12.15 ന് ആരംഭിച്ച സഭാനടപടികള്‍ പ്രോടേം സ്പീക്കര്‍ കെജി ബൊപ്പയ്യക്ക് പകരം കോണ്‍ഗ്രസ് അംഗം കെ ആര്‍ രമേഷ്‌കുമാര്‍ കര്‍ണാടക വിധാന്‍ സഭസ്പീക്കറായി ചുമതലയേറ്റു. മല്‍സരത്തില്‍ നിന്നും ബിജെപി പിന്‍മാറിയതോടെ വോട്ടെടുപ്പില്ലാതെയാണ് കെ അര്‍ രമേഷ്‌കുമാര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ കഴിഞ്ഞ ദിവസമാണ് എച്ച് ഡി കുമാരസ്വാമി കര്‍ണാടകയുടെ 24 മത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ കുമാരസ്വാമിക്ക് കോണ്‍ഗ്രസ് ബിഎസ്പി, സ്വതന്ത്രന്‍ അടക്കം 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 25, 2018 5:32 pm