ഭൂമി തര്‍ക്കം സംബന്ധിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തല്ലിക്കൊന്നു. രാജസ്ഥാനിലെ രാജ് സമന്ദ് ജില്ലയിലാണ് സംഭവം. 48കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ ഗനിയാണ് കൊല്ലപ്പെട്ടത്. ഭീം പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന അബ്ദുള്‍ ഗനി, ഹമേല കി ബേര്‍ ഗ്രാമത്തിലെ ഭൂമി തര്‍ക്കം അന്വേഷിക്കാനാണ് പോയത്. കയ്യേറ്റം സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നു. ഇവിടെ നിന്ന് ബൈക്കില്‍ തിരിച്ചുവരവേ നാലഞ്ചുപേരടങ്ങുന്ന സംഘം വടികളുമായി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗനി മരിച്ചു. കൊലയാളികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം രക്ബര്‍ ഖാന്‍ എന്നയാളെ കന്നുകാലിക്കടത്ത് ആരോപിച്ച് തല്ലിക്കൊന്നിരുന്നു. 2017ല്‍ ആല്‍വാറില്‍ ക്ഷീര കര്‍ഷകന്‍ പെഹ്ലു ഖാനെ ഗോരക്ഷ ഗുണ്ടകള്‍ പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊന്നിരുന്നു.
This post was last modified on July 14, 2019 3:03 pm
Leave a Comment