X
    Categories: കായികം

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ന്യൂസിലാന്‍ഡ്

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ലോഡ്‌സില്‍ നടക്കുന്ന കലാശ പേരാട്ടത്തില്‍ ടോസ് നേടുന്ന ടീമിനാണ് കൂടുതല്‍ വിജയ സാധ്യത. സെമിയില്‍ ഇന്ത്യയെ തകര്‍ത്തുവിട്ട അതേ ടീമിനെ ന്യൂസീലന്‍ഡും ഓസീസിനെ തൂത്തെറിഞ്ഞ അതേ ടീമിനെ ഇംഗ്ലണ്ടും ഫൈനലിലും നിലനിര്‍ത്തി. ഈ ലോകകപ്പില്‍ ലോഡ്‌സില്‍ ഇതുവരെ നടന്ന നാലു മല്‍സരങ്ങളിലും ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്.

ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഇതുവരെ ലോകകിരീടം നേടിയിട്ടില്ലാത്തതിനാല്‍ മത്സരത്തില്‍ ആരുജയിച്ചാലും പുതിയൊരു ചാമ്പ്യന്‍ പിറക്കും. ഓസ്ട്രേലിയ, ഇന്ത്യ, വെസ്റ്റിന്‍ഡീസ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കുപുറമേ മറ്റൊരു ചാമ്പ്യന്‍ ടീമുണ്ടാകും.

This post was last modified on July 14, 2019 4:51 pm

Related Post
Leave a Comment