X

കെഎസ്ആർടിസിയിൽ താൽക്കാലിക കണ്ടക്ടർമാരെ നിയമിക്കാം: ഹൈക്കോടതി

പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളും പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിക്കുകവെയാണ് കോടതിയുടെ നിർദേശം. 

കെഎസ്ആർടിസിയിൽ ഉൾപ്പെടെ പിഎസ്‍സിയിലൂടെ അല്ലാത്ത എല്ലാ നിയമനങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. നിയമം അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ താത്‍കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്നും ഹൈക്കോടതി വ്യക്തമക്കി. പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളും പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിക്കുകവെയാണ് കോടതിയുടെ നിർദേശം.

നിലവിൽ കെഎസ്ആർടിസി നേരിടന്ന പ്രശ്നങ്ങൾ മറികടക്കാൻ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാം. എന്നാൽ ഇത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു.

കെഎസ്ആര്‍ടിസിയില്‍ എന്താണ് ടോമിന്‍ തച്ചങ്കരിയുടെ രഹസ്യ ദൗത്യം?

ഇതില്‍ കൂടുതല്‍ എന്ത് ബമ്പറടിക്കാനാണ്? കെഎസ്ആര്‍ടിസിയില്‍ നിയമന ഉത്തരവ് വാങ്ങാനെത്തിയവര്‍ക്ക് പറയാനുള്ളത്

 

 

This post was last modified on December 21, 2018 11:23 am