ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന്കീഴിലാക്കി സർക്കാർ ഉത്തരവിറക്കി. ഖാദർ കമീഷൻ റിപ്പോർട്ട്അംഗീകരിച്ചാണ് നടപടി. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഎച്ച് എസ് സി സംവിധാനം മാറ്റമില്ലാതെ തുടരും. എന്നാൽ നിയന്ത്രണം ഒറ്റ ഡറയക്ടറേറ്റിന് കീഴിലാക്കുകയാണ് ലക്ഷ്യം. നിർദേശം ഘട്ടംഘട്ടമായിട്ടായിരിക്കും നടപ്പാക്കുക. റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെ നേരത്തെ രംഗത്തെത്തിയിരുന്നു.
ഉത്തരവിറങ്ങിയതോടെ ഡിപിഐ, ഹയർസെക്കൻഡറി, വിഎച്ച് എസ് സി ഡയറക്ടറേറ്റുകൾ നടത്തുന്ന എസ്എസ്‍എൽസി മുതൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ ചുമതല ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷണാണ്. ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷനം പരീക്ഷാ കമ്മീഷണറായും നിയമിച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള മേഖല, ജില്ല, ഉപജില്ലതലത്തിലുള്ള ആർ.ഡി.ഡി, എ.ഡി,ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ എന്നീ ഓഫിസ് സംവിധാനങ്ങൾ താൽക്കാലികമായെങ്കിലും തുടരും.
എന്നാൽ, ഹൈസ്കൂളിന്റെ നിലവിലെ ഓഫീസ് സംവിധാനം ഹയർ സെക്കൻഡറിക്ക് കൂടിബാധകമായ രീതിയിൽ പൊതു ഓഫിസായി മാറും. ഹയർ സെക്കൻഡറിതലം വരെ സ്ഥാപന മേധാവി പ്രിൻസിപ്പൽ എന്നായിരിക്കും അറിയപ്പെക. നിലവിലെ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ വൈസ് പ്രിൻസിപ്പലാവും. സ്കൂളിന്റെ പൊതു ചുമതല ഹയർ സെക്കൻഡറി വിഭാഗത്തിന്റെ അക്കാദമിക് ചുമതല എന്നിവയും പ്രിൻസിപ്പൽ വഹിക്കും. ശമ്പളവിതരണത്തിന് ഏകീകൃത സംവിധാനം വരുന്നതുവരെ നിലവിലെ സംവിധാനം തുടരും.
Leave a Comment