X

മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി, ഛത്രുവിൽ നിന്ന് മണാലിയിലേക്ക് മാറ്റുന്നു

ഇവർക്കാവശ്യമുള്ള ഭക്ഷണം ഉൾപ്പെടെ ലഭ്യമാക്കിയതായും ഹിമാചൽ മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെ അറിയിച്ചു.

ഹിമാചലിലെ പ്രളയത്തിൽ ഹിമാചല്‍ പ്രദേശിലെ ഛത്രുവിൽ മഞ്ജുവാര്യർ ഉൾപ്പെട്ട സിനിമാ സംഘത്തെ രക്ഷപ്പെടുത്തി. കേന്ദ്ര മന്ത്രി വി മുരളിധരനാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ ഛത്രുയിൽ നിന്നും മണാലിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഹിമാചൽ മുഖ്യമന്ത്രി അറിയിച്ചതായി വി മുരളീധരൻ വ്യക്തമാക്കി. ഇവർക്കാവശ്യമുള്ള ഭക്ഷണം ഉൾപ്പെടെ ലഭ്യമാക്കിയതായും ഹിമാചൽ മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെ അറിയിച്ചു.

സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഉൾപ്പെട്ട 30 അംഗ സിനിമാ സംഘം ഛത്രുവിൽ എത്തിയത്. മലയാളികളായ ഒരു സംഘം സിസുവില്‍ കുടുങ്ങിപ്പോയതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാൽ പിന്നാടാണ് മഞ്ജു വാര്യരും സംഘവുമാണിതെന്ന് സ്ഥിരീകരണം ഉണ്ടായത്. പ്രളയവും മണ്ണിടിച്ചലും ഉണ്ടായതോടെയാണ് മഞ്ജു വാര്യര്‍ അടക്കമുളള സിനിമാ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

മഞ്ജു വാര്യർക്കും സംഘത്തിനും ഒപ്പം 200 അംഗ വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുകയാണന്ന് സാറ്റ്‌ലൈറ്റ് ഫോണിലൂടെ സഹോദരൻ മധുവാര്യരെ മഞ്ജു ഇന്നലെ രാത്രി അറിയിക്കുകയായിരുന്നു. ഒരു 15 സെക്കന്റ് മാത്രമാണ് മഞ്ജുവിനോട് സംസാരിക്കാനായതെന്നും. തങ്ങൾ ഛത്രുവിൽ കുടുങ്ങി കിടക്കുകയാണെന്നും മഞ്ജു പറഞ്ഞതായി സഹോദരൻ മധു വാര്യരും പ്രതികരിച്ചു.

ഇതിന് പിന്നാലെയാണ് ഇവരെ രക്ഷിക്കാൻ അടയന്തിര ഇടപെടലുകൾ ഉണ്ടായത്. ഡൽഹിയിലെ സംസ്ഥാന സർക്കാറിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്തും വിഷയത്തിൽ ഇടപെട്ട് ഹിമാചൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തിയിരുന്നു.

 

 

 

This post was last modified on August 20, 2019 3:30 pm