X

“തലയ തനിയാ എടുത്തിട്ട് വന്തിരുന്തേ നാ ഇന്നും സന്തോസപ്പെട്ടിറുപ്പേൻ”: തീ പാറുന്ന ലുക്കിൽ മഞ്ജു; അസുരൻ ടീസർ

വെക്കൈ എന്ന നോവലിന്റെ രചയിതാവായ പൂമണിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

അസുരനിൽ മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ സ്വഭാവം മുൻപ് പുറത്തു വന്ന പോസ്റ്ററുകളിൽ കുറെയൊക്കെ വ്യക്തമായിരുന്നെങ്കിലും ടീസർ ഇനിയും വ്യക്തതയുള്ളൊരു ചിത്രമാണ് നൽകുന്നത്. “തലയ തനിയാ എടുത്തിട്ട് വന്തിരുന്തേ നാ ഇന്നും സന്തോഷപ്പെട്ടിറുപ്പേൻ” എന്നൊരു ഡയലോഗ് മാത്രമാണ് ടീസറിൽ മഞ്ജുവിന്റേതായി കേൾക്കാൻ കഴിയുക. വയലന്‍സ് തന്നെയാണ് ഈ വെട്രിമാരൻ ചിത്രത്തിന്റെയും സ്വഭാവമെന്നും ടീസർ പറയുന്നു.

വെക്കൈ എന്ന നോവലിന്റെ രചയിതാവായ പൂമണിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഈ നോവലിന്റെ തന്നെ ആവിഷ്കാരമാണ് സിനിമയെന്ന് കേൾക്കുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ധനുഷും വെട്രിമാരനും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. നേരത്തെ പുറത്തിറങ്ങിയ ഇവരുടെ ചിത്രങ്ങളെല്ലാം ബോക്സോഫീസ് വിജയവും വിമർശകപ്രശംസയും നേടിയിരുന്നു. പൊല്ലാതവന്‍’, ‘ആടുകളം’, ‘വടചെന്നൈ’ എന്നീ ചിത്രങ്ങൾക്ക് കലാപരമായ മേന്മയും ഉണ്ടായിരുന്നു.

ചിത്രത്തിൽ മഞ്ജുവിന് ഏറെ പ്രാധാന്യമുള്ള ഒരു വേഷമാണുള്ളത്. നാഗർകോയിൽകാരിയായ മഞ്ജു തനിക്ക് തമിഴ് ഏറെ നന്നായി വഴങ്ങുമായിരുന്നിട്ടും ഇതുവരെ ഒരു തമിഴ് പടത്തിൽ അഭിനയിക്കുകയുണ്ടായില്ല. നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കുമെന്നു മാത്രമാണ് മഞ്ജു പറഞ്ഞു കൊണ്ടിരുന്നത്. വെട്രിമാരൻ ചിത്രത്തിൽ മലയാള സിനിമ കന്മദത്തെ ഓർമിപ്പിക്കുന്ന വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

This post was last modified on September 8, 2019 7:52 pm