X

മഞ്ജു വാര്യരുടെ സംഘത്തിന് ഷൂട്ടിംഗ് അനുമതി നല്‍കിയിട്ടില്ലെന്ന് ഹിമാചല്‍ പ്രദേശ് മന്ത്രി

പ്രളയത്തെ തുടര്‍ന്ന് ഛത്രുവില്‍ കുടുങ്ങിയ സംഘത്തെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, സനല്‍ കുമാര്‍ ശശിധരന്റെ സിനിമയുടെ ഷൂട്ടിംഗിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന മന്ത്രി ആര്‍എല്‍ മാര്‍ക്കണ്ഡയാണ് ഇക്കാര്യം പറഞ്ഞത്. അനുമതിയുണ്ടായിരുന്നില്ല എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അവര്‍ ഇന്ന് ഛത്രു വിട്ടു – മന്ത്രി പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് ഛത്രുവില്‍ കുടുങ്ങിയ സംഘത്തെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ സംഘം ഛത്രു വിട്ട് മണാലിയിലേയ്ക്ക് പോയതായി മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തിരുന്നു. ലാഹോല്‍ – സ്പിറ്റി മേഖലകളില്‍ കനത്ത മഴയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. സ്പിറ്റിയില്‍ നിന്ന് മിക്കവാറും എല്ലാ ടൂറിസ്റ്റുകളേയും ഒഴിപ്പിച്ചതായും മന്ത്രി അറിയിച്ചു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മഞ്ജു വാര്യര്‍ അടക്കമുള്ള മുപ്പതംഗ സംഘം സ്പിറ്റിയിലെത്തിയത്.

This post was last modified on August 21, 2019 5:42 pm