നാളെ വോട്ടെണ്ണല്‍ ദിനത്തില്‍ വ്യാപകമായ അക്രമ സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അക്രമത്തിന് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്ന ആഹ്വാനങ്ങള്‍ കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത് എന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കുമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വലിയ തോതില്‍ അക്രമങ്ങള്‍ നടന്നിരുന്നു.
This post was last modified on May 22, 2019 10:14 pm
Leave a Comment