X

ബിജെപി എംഎല്‍എയ്ക്ക് പരിക്കേറ്റത് സ്വയം തലയ്ക്കടിച്ചിട്ടെന്ന് ഹൈദരാബാദ് പൊലീസ്; വീഡിയോ പുറത്തുവിട്ടു

പൊലീസ് തന്നെ ആക്രമിച്ചു എന്നാണ് രാജയുടെ പരാതി. അതേസമയം ഇത് നുണയാണ് എന്ന് പൊലീസ് പറയുന്നു. ഇത് വ്യക്തമാക്കാനാണ് വീഡിയോ പുറത്തുവിട്ടത്.

തെലങ്കാനയിലെ ബിജെപി എംഎല്‍എയ്ക്ക് തലയ്ക്ക് പരിക്കേറ്റത് സ്വയം തലയ്ക്കടിച്ചതിനെ തുടര്‍ന്നെന്ന് ഹൈദരാബാദ് പൊലീസ്. ബിജെപി എംഎല്‍എ സ്വയം കല്ലുകൊണ്ട് തലയ്ക്കടിക്കുന്നതിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. ഹൈദരാബാദിലെ ഗോശാമഹല്‍ എംഎല്‍എ ടി രാജ സിംഗ് ആണ് സ്വയം തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.

ജുമേറാത്ത് ബസാറില്‍ റാണി അവന്തി ബായ് ലോധിന്റെ പ്രതിമ പുന:സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ പൊലീസ് ആക്രമിച്ചു എന്നാണ് രാജയുടെ പരാതി. അതേസമയം ഇത് നുണയാണ് എന്ന് പൊലീസ് പറയുന്നു. ഇത് വ്യക്തമാക്കാനാണ് വീഡിയോ പുറത്തുവിട്ടത്. രാജ സിംഗ് പൊലീസുകാരെ കയ്യേറ്റം ചെയ്തതായും ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീനിവാസ് പറയുന്നു. 1857ലെ ബ്രിട്ടീഷ് വിരുദ്ധ ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളാണ് റാണി അവന്തി ഭായ് ലോധ്. ജൂമെറാത്ത് ബസാറിലെ പ്രതിമ രണ്ട് തവണ തകര്‍ക്കപ്പെട്ടിരുന്നു.

This post was last modified on June 20, 2019 7:52 pm