സംസ്ഥാനത്ത് കനത്ത മഴക്കുള്ള മുന്നറിയിപ്പും വൃഷ്ടി പ്രദേശത്ത മഴയും തുടരുന്നതിനാല്‍ ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി ഇടുക്കി ജില്ലാ കളക്ടര്‍ക്ക് കത്തുനല്‍കി. ഇന്നു വൈകീട്ട് നാലോടെ സെക്കന്റ്ില്‍ 50 ക്യുബിക്‌സ് വെള്ളം തുറന്നു വിടാനാണ് നീക്കം. ഡാമിലേക്ക് നിലവില്‍ സെന്‍ക്കന്റില്‍ 40 ക്യൂബിക്‌സ് വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തിലാണ് നടപടി. കനത്ത മഴയ്ക്ക് സാധ്യയുള്ളതിനാല്‍ മുന്‍ കരുതലായാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ഇതോടെ പെരിയാറിന്റെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ആശങ്കയ്ക്ക് സാധ്യതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനതന്നെ പത്തോളം ഡാമുകളാണ് മഴ മുന്നില്‍ക്കണ്ട് തുറക്കാന്‍ തീരുമാനിച്ചിട്ടുള്ള്. ഇന്നലെ തുറന്നപ്പോള്‍ കോഴിക്കോട് ജില്ലയിലെ കക്കയം ഡാം മുന്നു മണിയോടെ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകളും പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകളും ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ തുറക്കും. 30 സെന്റീമീറ്റര്‍ ആയിരിക്കും ഷട്ടറുകള്‍ തുറക്കുക. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. ഇതോടെ പമ്പ ത്രിവേണിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നു. കല്ലടയാറ്റിന്റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
മൂഴിയാര്‍ ഡാം തുറക്കുന്നതോടെ മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ കക്കാട്ടാറില്‍ ജല നിരപ്പ് ഉയരാന്‍ ഇടയുണ്ട്. ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ കക്കി ആനത്തോട് ഡാമില്‍ നിന്ന് ഏകദേശം 150 ഉം പമ്പാ ഡാമില്‍ നിന്ന് 100 ഉം മൂഴിയാര്‍ ഡാമില്‍ നിന്ന് 10 മുതല്‍ 50 ക്യുമെക്സ് ജലവുമായിരിക്കും ഒഴുക്കി വിടുകയെന്നും കെഎസ്ഇബി അറിയിച്ചു.
This post was last modified on October 5, 2018 3:27 pm
Leave a Comment