സംസ്ഥാനത്ത് പെയ്ത കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജനനിരപ്പ് പരമാവധിയിലേക്ക് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി സഭായോഗത്തില്‍ വിലയിരുത്തല്‍. ഡാം തുറക്കേണ്ടത് സംബന്ധിച്ച ഉന്നത തലയോഗങ്ങള്‍ക്കും ഉദ്യോഗസ്ഥതല നടപടികള്‍ക്കും ശേഷമാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം വെള്ളം തുറന്നു വിടേണ്ടത് അനിവാര്യമാണെന്ന നിഗമനത്തിലെത്തിയത്. എന്നാല്‍ സ്ഥിഗതികളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി പ്രതികരിച്ചു.
ഡാം ഒറ്റയടിക്ക് തുറക്കാതെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കുന്ന രീതിയായിരിക്കും സ്വീകരിക്കയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അഞ്ചു ഷട്ടറുകളും ഒരുമിച്ച് തുറക്കില്ല. ഇത് ചിലപ്പോള്‍ വന്‍ ദുരന്തത്തിന് കാരണമായേക്കും. പെട്ടന്നുള്ള ആഘാതം ഇല്ലാതാക്കാനുള്ള പദ്ധതികളായിരിക്കും സ്വീകരിക്കുക. തുടര്‍പരിശോധനകള്‍ പ്രകാരം ഉചിതമായ സമയത്ത് ഡാം തുറക്കേണ്ട തീരുമാനമെടുക്കുമെന്നും വൈദ്യുത മന്ത്രി പ്രതികരിച്ചു.
അതേസമയം, ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലടക്കം മഴകുറഞ്ഞിട്ടുണ്ടെങ്കിലും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്കില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നാണ് കെഎസ്ഇബി നല്‍കുന്ന വിവരം. നിലവില്‍ 2395.88 അടിയാണ് ഡാമിലെ ജലനിരപ്പ്.
This post was last modified on August 2, 2018 9:27 am
Leave a Comment