X

തേക്കടിയിലെ ഹോം സ്റ്റേയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മുന്ന് പേർ തൂങ്ങി മരിച്ച നിലയിൽ

ഇടുക്കിയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ തേക്കടിയിലെ ഹോംസ്റ്റേയിൽ മുന്ന് പേർമരിച്ച നിലയിൽ. ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഒരു മാസമായി സ്വകാര്യ ഹോം സ്റ്റേയിൽ ഇവർ റൂമെടുത്ത് താമസിച്ച് വന്നിരുന്ന കൊല്ലം സ്വദേശിയായ വിഷ്ണു, ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരാണ് മരിച്ചത്. ഇവിടെ വീട് വാങ്ങി താമസിക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നതെന്നാണ് ഇവർ ഹോം സ്റ്റേയിൽ റൂമെടുക്കുമ്പോൾ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

നടപടികൾ പൂർത്തിയാക്കി ഇൻക്വസ്റ്റ് നടപടികളെല്ലാം പൊലീസ് പൂർത്തിയാക്കി. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ട് പോകും.

 

അമ്പിട്ടാന്‍പൊട്ടിയില്‍ എന്താണ് സംഭവിച്ചത്? വാര്‍ത്തകളിലെ സത്യമറിയാതെ നെഞ്ചിടിപ്പോടെ പ്രവാസികള്‍

 

This post was last modified on August 11, 2019 3:13 pm