X

പാകിസ്താൻ തടവിലാക്കിയ കുല്‍ഭുഷണ്‍ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര കോടതി ഇന്ന് വിധി പറയും

ഹേഗിലെ കോടതി ആസ്ഥാനത്ത് ഇന്ത്യൻസമയം വൈകീട്ട് 6.30-നാണ് അപ്പീൽ ഹർജിയിൽ ഐ.സി.ജെ. പത്തംഗബെഞ്ചിന്റെ വിധി പറയുക

ചാരക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാകിസ്താനിൽ ജയിലിൽക്കഴിയുന്ന ഇന്ത്യൻ മുൻ നാവികോദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര നിതിന്യായ കോടതി (ഐസിജെ) ഇന്ന് അന്തിമ വിധി പറയും. ഹേഗിലെ കോടതി ആസ്ഥാനത്ത് ഇന്ത്യൻസമയം വൈകീട്ട് 6.30-നാണ് അപ്പീൽ ഹർജിയിൽ ഐ.സി.ജെ. പത്തംഗബെഞ്ചിന്റെ വിധി മുതിർന്ന ജഡ്ജി അബ്ദുൾഖവി അഹമ്മദ് യൂസഫ് പ്രഖ്യാപിക്കുക. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് വിധി വരാനിരിക്കുന്നത്.

ചാരവൃത്തി, ഭീകരവാദം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ കേസിൽ രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ പാക് കോടതി വിധിക്കുകയായിരുന്നു. എന്നാൽ പാക് കോടതിയുടെ വിധിക്കെതിരെ മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. ജാധവ് നിരപരാധിയാണെന്നും നിയമസഹായം നിഷേധിച്ചുകൊണ്ടുള്ള വിചാരണ അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇന്ത്യ ഐ.സി.ജെക്ക് മുമ്പാകെ ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ നാവിക സേനയിൽ നിന്നും വിരമിച്ച 49 കാരനായ കുൽഭൂഷണെ 2016 മാർച്ചിലാണ് ചാരവൃത്തി ആരോപിച്ച് ഇറാനിൽ നിന്നും പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തതെന്നാണ്  ഇന്ത്യയുടെ ആരോപണം.

മെയ് 15 നാണ് അന്താരാഷ്ട്ര കോടതിയിൽ വാദം ആരംഭിക്കുകയും ചെയ്തു. ഇന്ത്യയുടെ ചാരനാണ് കുൽഭൂഷൺ ജാദവ് എന്നും അദ്ദേഹത്തിന് വിയന്ന കൺവെൻഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു അന്താരാഷ്ട്ര കോടതിയിൽ പാകിസ്താന്റെ വാദം. കെട്ടിച്ചമച്ച കഥകളാണ് പാകിസ്ഥാൻ സമർപ്പിച്ചതെന്ന് ഇന്ത്യയും വാദിച്ചിരുന്നു.‌‌‌‌‌

അഭിഭാഷകൻ ഹരീഷ് സാൽവെയായിരുന്നു ഇന്ത്യൻ വാദങ്ങളുമായി ഐ.സി.ജെയിൽ ഹാജരായത്. പാകിസ്താൻ സൈനിക കോടതിയിലെ കുപ്രസിദ്ധ നടപടികൾ തുറന്ന് കാട്ടാനായിരുന്നു ഹരീഷ് സാൽവെ ശ്രമിച്ചത്. പാകിസ്താൻ കോടതിയിലെ വിചാരണയിൽ ജാദവ് കുറ്റം സമ്മതിച്ചതായുള്ള വാദത്തിന്റെ സാഹചര്യങ്ങൾ പരിശോധിക്കണമെന്നും വധശിക്ഷ റദ്ദാക്കണമെന്നും അദ്ദേഹം വാദിച്ചു.

ചാരപ്രവർത്തനത്തിനായി ഇറാനിൽനിന്ന് ബലൂചിസ്താനിലേക്കു കടക്കാൻ ശ്രമിക്കവെയാണ് അറസ്റ്റെന്നായിരുന്നു പാകിസ്താന്റെ വാദം. തങ്ങളുടെ ചാരനിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഇന്ത്യ നിയമസഹായ ആവശ്യം ഉയർത്തുന്നതെന്ന് പാകിസ്താൻ കോടതിയിൽ ആരോപിച്ചിരുന്നു. വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ 2017-ൽ അമ്മയെയും സഹോദരിയെയും കാണാൻ ജയിലിൽ ഏകാന്തനായി കഴിയുന്ന ജാധവിന് പാകിസ്താൻ അനുവാദം നൽകുകയും ചെയ്തിരുന്നു.

 

ചെങ്കല്‍ച്ചൂള കോളനിക്കാരെല്ലാം ക്രിമിനലുകള്‍, വെള്ളയിട്ടാലും പറയന്‍ പറയന്‍ തന്നെ; ഗിന്നസ് റെക്കോര്‍ഡിന് ഉടമയായ വാദ്യകലാകാരനെതിരെ പോലീസിന്റെ ക്രൂരത

 

 

This post was last modified on July 17, 2019 9:44 am

Related Post
Leave a Comment