X

ജമാഅത്ത് ഉദ് വ തലവൻ ഹാഫിസ് സയീദ‌് പാകിസ്താനിൽ അറസ്റ്റിൽ

പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻ‌സിയായ എഎൻഐയാണ് വിവരം പുറത്തുവിട്ടത്.

മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കന്ന ജമാഅത്ത് ഉദ്ദവാ തലവൻ ഹാഫിസ് സയീദ‌് അറസ്റ്റിൽ. പാകിസ്താനിലെ ലാഹോറിൽ നിന്ന് ​ഗുജ്‍രൻവാലിയിലേക്കുള്ള യാത്രക്കിടെ പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെ പിടികൂടിയതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻ‌സിയായ എഎൻഐയാണ് വിവരം പുറത്തുവിട്ടത്. ഹാഫിസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും റിപ്പോർട്ട് പറയുന്നു.

ഹാഫിസിനെതിരെ നേരത്തെ ചുമത്തിയിരുന്ന കേസുകളുമായി ബന്ധപ്പട്ടാണ് ഹാഫിസിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഈ കേസുകളിൽ ഹാഫിസ് വിചാരണ നേരിടുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റു ചെയ്ത സയീദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം, കുൽഭൂഷൺ ജാദവിന്റെ കേസിൽ രാജ്യാന്തര കോടതി വിധി പറയാനിരിക്കെയാണ് പാകിസ്ഥാന്റെ നിർണായക നീക്കം. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അമേരിക്കൻ സന്ദർശനത്തിനു മുന്നോടിയായാണ് അറസ്റ്റെന്നും സൂചനയുണ്ട്.

മുംബൈ ഭീകരാക്രമണത്തിന്‍ പശ്ചാത്തലത്തിൽ ഹാഫിസിനെതിരെ കർശന നടപടി വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൂടുതൽ തെളിവുകളും പാക്കിസ്ഥാന് നേരത്തെ കൈമാറിയിരുന്നു.

 

This post was last modified on July 17, 2019 4:23 pm

Related Post
Leave a Comment