X

സംഘപരിവാർ ഹർത്താൽ ഇംപാക്റ്റ്; ദേശീയ പണിമുടക്കിന് കടകൾ അടപ്പിക്കില്ലെന്ന് സിഐടിയു

നിർബന്ധിച്ച് കടകൾ അടപ്പിക്കാൻ തങ്ങൾ ഒരുങ്ങില്ലെന്നും സിഐ. ടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം വ്യക്തമാക്കി.

ജനുവരി 8,9 ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിൽ കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്ന് സി െഎടിയു. പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിക്കുമ്പോഴും തുടർച്ചയായ ഹർത്താലുകളുടെ പശ്ചാത്തലത്തില്‍ സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി കഴിഞ്ഞ ദിവസം നിലപാട് അറിയിച്ചതിന് പിറയെയാണ് നടപടി.

തൊഴിലാളികൾ പണിമുടക്കും, ഒരു കടകൾ പോലും നിർബന്ധിച്ച് അടപ്പിക്കില്ലെന്നാണ് സംയുക്ത ട്രേഡ് യുനിയന്റെ നിലപാട്. തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതോടെ തന്നെ പ്രതിഷേധം ശക്തമാവും. സകലമേഖലകളും സ്തംഭിക്കുമെന്ന് ഉറപ്പാണ്. എന്നാൽ നിർബന്ധിച്ച് കടകൾ അടപ്പിക്കാൻ തങ്ങൾ ഒരുങ്ങില്ലെന്നും സിഐ. ടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം വ്യക്തമാക്കി.

കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരാണ് പണിമുടക്ക്. തൊഴിലെടുക്കാതെ പ്രതിഷേധിക്കുക മാത്രമായിരിക്കും ചെയ്യുക. തങ്ങൾ ആഹ്വാനം ചെയ്തിരിക്കുന്നത് ഹർത്താലിനല്ലെന്നും അദ്ദേഹം പറയുന്നു. കടകൾ അടപ്പിക്കില്ലെന്നും രണ്ടു ദിവസത്തെ പണിമുടക്കിൽനിന്ന് വിനോദസഞ്ചാരമേഖലയെ ഒഴിവാക്കിയതായും കഴിഞ്ഞ ദിവസം സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

വരുന്ന 8, 9 തീയതികളിലാണ് സമസ്ത മേഖലകളിലെയും തൊഴിലാളികൾ ജീവനക്കാർ എന്നിവരെ പങ്കെടുപ്പിച്ച് സംയുക്ത ട്രേഡ് യുനിയൻ ദേശീയ തലത്തിൽ പണിമുടക്കുന്നത്. ബിജെപിയുടെ പോഷകസംഘടനകൾ ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിന്റെ ഭാഗമാവും. സംസ്ഥാനത്ത് സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും കൂടി പിന്തുണയുള്ളതിൽ അന്നേദിവസം ഹർത്താലിന് സമമായിരിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഇതിന് പിറകെയാണ് കടകൾ അടപ്പിക്കില്ലെന്നത് ഉൾപ്പെടെ നിലപാടുകൾ വ്യക്തമാക്കി സംഘടനകൾ രംഗത്തെത്തി.

കേന്ദ്ര സംസ്ഥാന ജീവനക്കാർ, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കടകളിലെ ജീവനക്കാർ തുടങ്ങി എല്ലാ തൊഴിൽ മേഖലകളിലുമുള്ളവർ രണ്ടുദിവസം പണിമുടക്കുമെന്നു സമിതി അറിയിച്ചു. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ തീവണ്ടി തടഞ്ഞും പ്രതിഷേധിക്കും. പണിമുടക്ക് കേരളത്തിൽ സമ്പൂർണമായിരിക്കുമെന്ന് അറിയിച്ച സംയുക്ത ട്രേഡ് യൂണിയൻ സമിതി ശബരിമല തീർഥാടകർക്ക് ബുദ്ധിമുട്ട് ഉൻണ്ടാവരുതെന്നും നിർദേശിച്ചിരുന്നു.

കണ്ണൂരിലെ ഈ ഗ്രാമത്തിന്റെ വിദൂരസ്മരണകളില്‍ പോലും ജനജീവിതം സ്തംഭിപ്പിച്ച ഒരു ഹര്‍ത്താല്‍ ദിനം ഇല്ല

Live: തലശ്ശേരി സംഘർഷം: 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 34 പേർ കരുതൽ തടങ്കലിൽ‍

This post was last modified on January 6, 2019 6:57 am