X

‘പാവം എംഎല്‍എ’ക്കെതിരായ പാരാതി പിന്‍വലിപ്പിച്ച പോലിസ് നടപടി ശ്ലാഘനീയം; പരിഹാസവുമായി ജോയ് മാത്യു

പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ ലോകത്തിനുതന്നെ മാതൃകയാകുന്നത് .

വീട്ടമ്മയേയും മകനെയും ഗണേഷ് കുമാര്‍ എംഎല്‍എ കയ്യേറ്റം ചെയ്ത സംഭവം ഒത്തുതീര്‍പ്പാക്കിയ
നടപടിയില്‍ പോലിസിനെതിരെ വിമര്‍ശനവുമായി സംവിധാനയകനും നടനുമായ ജോയ് മാത്യു. പരാതിക്കാരായ അമ്മയേയും മകനെയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും തെറ്റുകാരമെന്ന് ആരോപിക്കപ്പെട്ട ‘പാവം എംഎല്‍എ’ക്കെതിരായ പരാതി പിന്‍വലിപ്പിക്കാനും പോലിസ് കാണിച്ച മാതൃകാപരമായി പ്രവര്‍ത്തനം അഭിന്ദിക്കപ്പെടേണ്ടതാണെന്നും ജോയ് മാത്യു പരിഹസിക്കുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ മകള്‍ മര്‍ദിച്ചെന്ന പരാതി നല്‍കിയ പോലിസ് ഡ്രൈവറുടെ കാര്യത്തിലും കേരള പോലിസ് സമാനമായ പ്രവര്‍ത്തനം നടത്തുമെന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

ഇത്തരം നടപടികള്‍ കാര്യക്ഷമായി നടപ്പിലാക്കാന്‍ തരത്തിലുള്ള പോലീസ് സംവിധാനത്തിലെ അഴിച്ചുപണി ലോകത്തിന് മാതൃകയാണ്. ഉത്തരവാദിത്തപ്പെട്ടര്‍ക്കെതിരേ അമ്മമാര്‍ക്കും തല്ലുകൊള്ളികളായ മക്കള്‍ക്കും നീതി ലഭ്യമാക്കണമെന്ന് പറയുന്നവര്‍രുടെ നടപടികള്‍ വെയിസ്റ്റാണെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം..
അഴിച്ചുപണി എന്ന് പറഞ്ഞാല്‍ ഇതാണ്. എത്രവേഗമാണ് എംഎല്‍എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കണ്‍മുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ (!)ഒരമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എംഎല്‍എ ക്കെതിയുള്ള പരാതി പിന്‍വലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുന്‍കൈയെടുത്ത കേരളാപോലീസിന്റ മാതൃകാ പരമായ പ്രവര്‍ത്തനം ശ്ലാഘനീയം തന്നെ. ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളുടെ തല്ലുകൊണ്ടു എന്ന് പരാതിപ്പെട്ട പോലീസുകാരന്‍ ഗവാസ്‌കറുടെ കാര്യത്തിലും കേരളാപോലീസ് ഇങ്ങിനെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം- അതിനാല്‍ ടി വിയിലും പത്രങ്ങളിലും വാവിട്ട് നിലവിളിച്ചു പരാതിപറയുന്ന അമ്മമാര്‍ക്കും തല്ലുകൊള്ളികളായ മക്കള്‍ക്കും ‘നീതി കൊടുക്കൂ ‘എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ ആരും മിനക്കെടേണ്ട, വെയ്സ്റ്റുകള്‍ക്കു വേണ്ടിയുള്ള വെയിസ്‌റ് ആണത്. പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ ലോകത്തിനുതന്നെ മാതൃകയാകുന്നത് .

ശുദ്ധ നായന്മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിങ്ങള്‍ നാട്ടുകാര്‍ക്ക് എന്താ ഹേ കാര്യം?

പെട്ടേനെ…! അമ്മയും ഗണേഷും

This post was last modified on June 26, 2018 2:02 pm