X

കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം? വിമത എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം കാത്ത് ബിജെപി

സ്പീക്കര്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്‌തേക്കാം. ഇത്തരം സാഹചര്യത്തില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ താല്‍പര്യപ്പെടുന്നില്ല -

കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന് ഭരണപക്ഷത്ത് നിന്ന് രാജി വച്ച 15 വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യത പ്രശ്‌നത്തിലും സ്പീക്കറുടെ തീരുമാനം വരാത്തതാണ് ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വൈകിക്കുന്നത്. സ്പീക്കര്‍ തീരുമാനമെടുത്ത് കഴിഞ്ഞ് മാത്രം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി ഗവര്‍ണറെ കണ്ടാല്‍ മതി എന്നാണ് ബിജെപിയുടെ തീരുമാനം എന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി വക്താവ് ജി മധുസൂദനനെ ഉദ്ധരിച്ചാണ് ഐഎഎന്‍എസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിനെ പരാജയപ്പെടുത്തി നിയമസഭയില്‍ ഭൂരിപക്ഷമുറപ്പിച്ച ബിജെപി ഉടന്‍ ഗവര്‍ണറെക്കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും ബിജെപി സ്പീക്കറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തില്‍ പോകുമെന്ന് ജി മധുസൂദനന്‍ പറഞ്ഞു. സ്പീക്കര്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്‌തേക്കാം. ഇത്തരം സാഹചര്യത്തില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ താല്‍പര്യപ്പെടുന്നില്ല – ബിജെപി വക്താവ് ജി മധുസൂദനന്‍ പറഞ്ഞു.

ബിജെപിക്ക് നേരിയ ഭൂരിപക്ഷം മാത്രമേ ഉള്ളൂ എന്നും അവര്‍ക്ക് സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല എന്നും ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവഗൗഡ പറഞ്ഞു. രണ്ടോ മൂന്നോ എംഎല്‍എമാര്‍ അധികമുണ്ടായതുകൊണ്ട് സ്ഥരിതയുണ്ടാകില്ല – ദേവഗൗഡ പറഞ്ഞു.

This post was last modified on July 25, 2019 9:10 pm