X

കാസർക്കോട് ഇരട്ടകൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ 

കേസ് അന്വേഷണത്തിന് കേരളം കര്‍ണാടക പോലീസിന്റെ സഹായം തേടി.

കാസർക്കോട് പെരിയയില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ഉൾ‌പ്പെട്ടു എന്ന് കരതുന്ന രണ്ട് ബൈക്കുളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറയുന്നു. അതേസമയം, കേസ് അന്വേഷണത്തിന് കേരളം കര്‍ണാടക പോലീസിന്റെ സഹായം തേടി. സംസ്ഥാന പോലീസ് മേധാവിയാണ് ഇക്കാര്യം ആവശ്യപ്പെട്ട കർണാടക പോലീസിലെ സമീപിച്ചത്.

അതേസമയം,   പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ മുന്‍വൈരാഗ്യമാണ് കൃപേഷിന്റേയും ശരത്‌ലാലിന്റെയും ദാരുണ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എഫ് ഐആറിലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനിടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു.  അതിക്രൂരമായിട്ടെന്ന്‌ ഇരുവരുകൊല്ലപ്പെട്ടതെന്ന് സൂചന നൽകുന്നതാണ് റിപ്പോര്‍ട്ട്.

കൃപേഷിന്റെ തല പതിമൂന്ന് സെന്റിമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റ് പിളര്‍ന്ന നിലയിലാണ്. ശരത്‌ലാലിന്റെ കഴുത്തില്‍ ഇരുപത്തിമൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ മുറിവുണ്ട്. തല വെട്ടേറ്റ് തൂങ്ങിയ ശരത്തിന്റെ നിലയിലായിരുന്നു.  വാളുപയോഗിച്ചുള്ള വെട്ടേറ്റാണ് പരിക്കെന്ന് ഇന്‍ക്വസ്റ്റ് പരിശോധയില്‍ തെളിഞ്ഞിട്ടുണ്ട്.

This post was last modified on February 18, 2019 3:48 pm