X

പെരിയ ഇരട്ടക്കൊലപാതകം: സിപിഎം നേതാക്കന്മാരുടെ അറസ്റ്റ് നാടകം സിബിഐ അന്വേഷണം വരുമെന്ന് കണ്ടുകൊണ്ടെന്ന് ചെന്നിത്തല

'ഇനിയും ഉന്നതരായ സിപിഎം നേതാക്കന്മാര്‍ ഈ കേസില്‍ പ്രതികളാണ്.' ചെന്നിത്തല

പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയേയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയേയും രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള അറസ്റ്റ് നാടകമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ ഉച്ചയ്ക്കാണ് സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനെയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇവരെ ഉപാധികളോടെ ജാമ്യത്തില്‍ വിടുകയായിരുന്നു. 201, 212 വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ ചെന്നിത്തല പ്രതികരിച്ചത്, ‘രണ്ട് ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരെ പോലീസ് അറസ്റ്റ് ചെയ്തു. സിബിഐ അന്വേഷണം വരുമെന്ന് കണ്ടുകൊണ്ടാണ് തിടുക്കത്തില്‍ ഈ അറസ്റ്റ് നടന്നിട്ടുള്ളത്. ഇവരുടെ പേരില്‍ ഗുഢാലോചന കുറ്റത്തിനും കേസ് എടുക്കേണ്ടത്തിന് പകരം ഒളിപ്പിക്കല്‍ തെളിവു നശിപ്പിക്കില്‍ എന്ന സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പ് ഉപയോഗിച്ച് അവരെ അറസ്റ്റ് ചെയ്യുക വഴി അവരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് പോലീസ് ശ്രമിക്കുന്നത്. ഇനിയും ഉന്നതരായ സിപിഎം നേതാക്കന്മാര്‍ ഈ കേസില്‍ പ്രതികളാണ്. സിബിഎ അന്വേഷണം വേണമെന്ന കൃപേഷിന്റെയും ശരത്ത് ലാലിന്റെയു മാതാപിതാക്കളുടെ ആവശ്യത്തോടൊപ്പം ഞങ്ങളും നില്‍ക്കുകയാണ്.’ എന്നായിരുന്നു.

Read: പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം ഉദുമ ഏരിയ സെക്രട്ടറിക്കും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിക്കും ജാമ്യം

ഹോസ്ദുര്‍ഗ് കോടതിയാണ് മണികണ്ഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനും ജാമ്യം നല്‍കിയത്. 25000 രൂപ കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും തെളിവ് നശിപ്പിച്ചതിനും പ്രതികളെ സഹായിച്ചതിനുമാണ് മണികണ്ഠന്‍ അറസ്റ്റിലായത്. ബാലകൃഷ്ണന്‍ പ്രതികളെ ഒളിവില്‍ പോവാന്‍ സഹായിച്ചതിനുമാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് അര്‍ദ്ധരാത്രിയോടെയാണ് കാസര്‍കോട് പെരിയ സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു സംഘമാളുകള്‍ ക്രൂരമായി വെട്ടിക്കൊന്നത്. പതിയെപ്പതിയെ കേസില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കുള്ള വൈരം പുറത്തുവരികയായിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

Read: എന്റേയും മോളുടെയും മരണത്തിനു കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്: നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ലേഖയുടെ ആത്മഹത്യാ കുറിപ്പ്

This post was last modified on May 15, 2019 1:09 pm