X

പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം ഉദുമ ഏരിയ സെക്രട്ടറിക്കും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിക്കും ജാമ്യം

അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇവരെ ഉപാധികളോടെ ജാമ്യത്തില്‍ വിടുകയായിരുന്നു. 201, 212 വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയ്ക്കും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയ്ക്കും ജാമ്യം ലഭിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനെയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്‌ണെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇവരെ ഉപാധികളോടെ ജാമ്യത്തില്‍ വിടുകയായിരുന്നു. 201, 212 വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യം നല്‍കിയത്. 25000 രൂപ കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും തെളിവ് നശിപ്പിച്ചതിനും പ്രതികളെ സഹായിച്ചതിനുമാണ് മണികണ്ഠന്‍ അറസ്റ്റിലായത്. ബാലകൃഷ്ണന്‍ പ്രതികളെ ഒളിവില്‍ പോവാന്‍ സഹായിച്ചതിനുമാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് അര്‍ദ്ധരാത്രിയോടെയാണ് കാസര്‍കോട് പെരിയ സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു സംഘമാളുകള്‍ ക്രൂരമായി വെട്ടിക്കൊന്നത്. പതിയെപ്പതിയെ കേസില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കുള്ള വൈരം പുറത്തുവരികയായിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

 

Read: ജപ്തി ചെയ്യാനുള്ള കാനറ ബാങ്കിന്റെ തിടുക്കം, മാനസികപ്രയാസം കൊണ്ടുള്ള ആത്മഹത്യ; എഡിഎമ്മിന്റെ റിപ്പോര്‍ട്ട്

This post was last modified on May 15, 2019 7:04 am

Related Post
Leave a Comment