X

കേരള പൊലീസിലേക്ക് ആദിവാസികളുടെ പ്രത്യേക ബാച്ച് ഇന്ന്; അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ സഹോദരിയും ടീമില്‍

പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണിവര്‍

ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി തെരഞ്ഞെടുക്കപ്പെട്ട 74 പേര്‍ ഇന്ന് കേരളാ പൊലീസ് സേനയുടെ ഭാഗമാകും. പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണിവര്‍. 24 സ്ത്രീകളും ഈ സംഘത്തിലുണ്ട്. ഇവരിലൊരാള്‍ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയാണ്.

ഇവര്‍ക്കൊപ്പം ദേശീയ കബഡി താരവും സംസ്ഥാന വനിതാ ഫൂട്ബോള്‍ ടീംമിലംഗവുമായ എം അശ്വതി, ദേശീയ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സി ഈശ്വരി എന്നിവരും ഇന്ന് പൊലീസ് സേനയിലെത്തും.

30 പേര്‍ പ്ലസ് ടു പാസ്സായിട്ടുള്ളവരാണ്. രണ്ടുപേര്‍ക്ക് ബിരുദവും ബിഎഡും ഉണ്ട്. ഏഴുപേര്‍ക്ക് ബിരുദമുണ്ട്. ബാക്കിയുള്ളവര്‍ എസ്എസ്എല്‍സി പാസ്സായിട്ടുള്ളവരാണ്. പാസ്സിങ് ഔട്ട് പരേഡ് ബുധനാഴ്ച രാവിലെ ഏഴുമണിക്ക് തൃസ്ശൂരിലെ പൊലീസ് അക്കാദമി മൈതാനത്ത് നടക്കും.

Read More: ആദ്യമായി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഡിജിറ്റല്‍ ക്യാമറയിലെടുത്ത ചിത്രം ജോര്‍ജ്ജ് ബുഷ് സീനിയറിന്റെ, 1989ല്‍: ഡിജിറ്റല്‍ ക്യാമറയുടെ ചരിത്രത്തിലൂടെ

This post was last modified on May 15, 2019 7:36 am

Related Post
Leave a Comment