X

കീഴാറ്റൂര്‍ ബൈപ്പാസ് വയലിലൂടെ തന്നെ; കേന്ദ്രം നടപടികളുമായി മുന്നോട്ട്‌

ഭൂമിയുടെ ഉടമകള്‍ ജനുവരി 11ന് മുൻപ് രേഖകളുമായി ഹാജരാവണമെന്നും വിജ്ഞാപനം ആവശ്യപ്പെടുന്നു. പാഴാവുന്നത് ബിജെപ് നൽകിയ വാഗ്ദാനം

കീഴാറ്റൂരിൽ വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി ബൈപ്പാസിനുള്ള അലൈൻമെന്‍റ് പരിഗണിക്കാമെന്ന് വാഗ്ദാനം നിലനിൽക്കെ തന്നെ നിലവിലെ ബൈപ്പാസ് നിർമ്മാണ നടപടികളുമായി കേന്ദ്രം മുന്നോട്ട്. ഇതിന്റെ ഭാഗമായി ബൈപ്പാസിനായി ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം സർക്കാൻ പ്രസിദ്ധീകരിച്ചു. പാത കടന്നു പോകുന്ന ഭൂമിയുടെ ഉടമകള്‍ ജനുവരി 11ന് മുൻപ് രേഖകളുമായി ഹാജരാവണമെന്നും വിജ്ഞാപനം ആവശ്യപ്പെടുന്നു.

കീഴാറ്റൂരിലൂടെ പാത കടന്ന് പോകുന്നത് പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നും മറ്റ് ബദലുകൾ ഇല്ലെങ്കിൽ മാത്രമേ ഈ അലൈൻമെന്‍റ് പരിഗണിക്കാവൂ എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉൾപ്പെടെ നേരത്തെ റിപ്പോർട്ട്  നൽകുകയും ബദല്‍ പാത എന്ന സാധ്യത പരിഗണിക്കുന്നത്  വരെയും എത്തിയ ശേഷമാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകുന്നത്.

വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി  അലൈൻമെന്‍റ് പുതുക്കണമെന്നാവശ്യപ്പെട്ട്  സമരക്കാരായ വയൽക്കിളികളുടെയും ബിജെപി നേതാക്കളുടെയും ആവശ്യം  പരിഗണിച്ചായിരുന്നു കീഴാറ്റൂരിൽ ബദൽ പാത സാധ്യത തേടാൻ   സാങ്കേതിക സമിതിയെ നിയോഗിക്കാൻ കേന്ദ്ര നടപടി ആരംഭിച്ചത്.

കാസര്‍കോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ദേശീയപാത നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് തളിപ്പറമ്പില്‍ ബൈപ്പാസ് എന്ന ആശയം നിലവിലുള്ളത്. ഇടുങ്ങിയ തളിപ്പറമ്പ് ജംഗ്ഷനെയും തിരക്ക് നിറഞ്ഞ നഗരത്തിലെ നിരത്തുകളേയും ഒഴിവാക്കി ബൈപ്പാസ് നിര്‍മ്മിക്കുക എന്നത് തന്നെയായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. ഇതിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു.

എന്നാല്‍ വനവാസ കേന്ദ്രങ്ങലെ ഒഴിവാക്കി ഒന്നരവര്‍ഷം മുമ്പ് ഹൈവേ അതോറിറ്റി കീഴാറ്റൂർ വയലുകൾ നിറഞ്ഞ ഭാഗത്തേക്ക് അലൈമന്റ് നിശ്ചയിക്കുകയായിരുന്നു. കുടിയൊഴിപ്പിക്കല്‍ കുറയും എന്ന ആശയം ജനപ്രതിനിധികള്‍ക്കും ഭരണാധികാരികള്‍ക്കും സമ്മതമായിരുന്നു.  ഇതോടെ  പ്രതിഷേധവും ഉയര്‍ന്നു. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് ബൈപ്പാസ് സാധ്യമാക്കാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ വാദം. വയൽ കിളികൾ എന്ന പേരിൽ സമര സമതി രൂപീകരിച്ചായിരുന്നു പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിയത്.  ബൈപ്പാസ് നിർമാണവുമായി മുന്നോട്ട് പോയതോടെ സിപിഎം ഉൾപ്പെടെ സമരക്കാർക്ക് എതിരെ തിരിയുകയും, പോലീസ് ബലപ്രയോഗത്തിലുടെ സർവേ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ നടന്ന സമരം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഇതിന് പിറകെ കീഴാറ്റൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം കേന്ദ്രം നിർദേശവും നൽകി.  കിഴാറ്റൂര്‍ 3 ഡി നോട്ടിഫിക്കേഷനാണ് അന്ന്  താല്‍ക്കാലികമായി മരവിപ്പിച്ചത്. ദേശീയപാത വികസനത്തിനായി വയല്‍ നികത്തുന്നത് പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വനം പരിസ്ഥിതി മന്ത്രാലയവും, ബിജെപി നേതൃത്വവും ബൈപ്പാസ് നിര്‍മ്മാണത്തെ എതിര്‍ത്തിരുന്നു.

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍; എന്താണ് യാഥാര്‍ത്ഥ്യം?

ഇത് കീഴാറ്റൂരിന്റെ ജാനുക്കിളി; നമ്പ്രാടത്ത് ജാനകി; അരിവാള്‍ പിടിച്ചു തഴമ്പിച്ച സ്ത്രീ

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

വായുവും വെള്ളവുമില്ലെങ്കില്‍ പിന്നെന്തിനാടീ നമുക്ക് വിറക്? പെരിങ്ങമലയില്‍ മാലിന്യപ്ലാന്റ് ഉണ്ടാക്കുന്നവര്‍ കേള്‍ക്കണം ഈ ചോദ്യം

This post was last modified on November 27, 2018 12:32 pm