X

‘ഈ അതിജീവനക്കാലത്തും നാടിനൊപ്പം ഉണ്ടാകും’ പ്രതികൂലവസ്ഥയിലും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി

ഏതു പ്രതിസന്ധിയിലും കെഎസ്ആര്‍ടിസി ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്നും, ഇത് ഞങ്ങളുടെ കടമയാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചിരികികുന്നു.

കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം എന്നറിയിച്ച് കെഎസ്ആര്‍ടിസി. മഴയെതുടര്‍ന്ന് റെയില്‍ഗതാഗതവും വ്യോമഗതാഗതവും പലയിടത്തും നിര്‍ത്തിവെച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഏതു പ്രതിസന്ധിയിലും കെഎസ്ആര്‍ടിസി ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്നും, ഇത് ഞങ്ങളുടെ കടമയാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചിരികികുന്നു. ഒപ്പം അത്യാവശ്യ ഘട്ടങ്ങളില്‍ സഹായത്തിനു വിളിക്കാനുള്ള നമ്പറും കെഎസ്ആര്‍ടിസി നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

വീണ്ടും കനത്ത മഴ കേരളത്തെ വിറപ്പിക്കുകയാണ്..

കഴിഞ്ഞ വര്‍ഷവും ഇതേ സമയം പേമാരി കേരളത്തെ പരീക്ഷിക്കാനെത്തിയിരുന്നു .അതിജീവനത്തിന്റെ ഉത്തമ മാതൃക ലോകത്തിന് തെളിയിച്ചു കൊണ്ട് നാം അതിനെ അതിജീവിച്ചു. ലോകം മലയാളിയെ വാഴ്ത്തിപ്പാടി . ഈ വര്‍ഷവും പ്രകൃതി അതേ പരീക്ഷണം വീണ്ടും ആവര്‍ത്തിക്കുകയാണ്.. കഴിഞ്ഞ വര്‍ഷം നാം ലോകത്തിന് കാണിച്ചു കൊടുത്ത ഒരുമയും അതിജീവനശേഷിയും വീണ്ടും പുറത്തെടുത്തേ മതിയാകൂ.. താങ്ങായി തണലായി കെ എസ് ആര്‍ ടി സി കേരളജനതയുടെ കൂടെയുണ്ടാകും. നമുക്ക് ഒരുമിച്ച് പ്രളയത്തെ അതിജീവിക്കാം..

നിലവില്‍ ഗതാഗതം സാധ്യമായ എല്ലാ റോഡുകളിലുടെയും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നുണ്ട്.. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാല്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്ന കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും അധിക സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്.. റയില്‍ ഗതാഗതം തടസപ്പെട്ട എല്ലാ റയില്‍വേ സ്റ്റേഷനുകളില്‍ നിന്നും കെ എസ് ആര്‍ ടി സി ബസുകള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് പുറപ്പെടും. ദുരിതബാധിതര്‍ക്കായുള്ള ആഹാരസാധനങ്ങളും മരുന്നുകളും വസ്ത്രങ്ങളും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി ദുരിതബാധിത പ്രദേശങ്ങളിലേക്കെത്തിക്കാവുന്നതാണ്. അതിനായി തൊട്ടടുത്ത കെ എസ് ആര്‍ ടി സി യൂണിറ്റ് അധികാരികളെ ബന്ധപ്പെടുക. കേരളത്തിലെ എല്ലാ കെ.എസ്.ആര്‍.ടി.സി യൂണിറ്റുകളുടെയും ബന്ധപ്പെടാനുള്ള നമ്പറുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.
ധൈര്യമായി മുന്നോട്ടു പോകൂ.
കെ എസ് ആര്‍ ടി സി നിങ്ങളുടെ വിളിപ്പുറത്തുണ്ട്..

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സംശയ ദൂരീകരണത്തിനും സഹായത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ( 0471-2463799, 9447071021) പ്രവര്‍ത്തനസജ്ജമാണ്..

നവമാധ്യമങ്ങളായ വാട്ട്‌സാപ്പിലൂടെയും (8129562972) ഫെയ്‌സ് ബുക്ക് പേജിലൂടെയും 24 മണിക്കൂറും കെ എസ് ആര്‍ ടി സി യുമായി ബന്ധപ്പെടാവുന്നതാണ്..

ഓര്‍ക്കുക നിങ്ങളുടെ പ്രതിസന്ധിക്കള്‍ക്കൊപ്പം കെ എസ് ആര്‍ ടി സി എന്നുമുണ്ടായിരുന്നു..
ഇനിയുമുണ്ടാകും.
അത് ഞങ്ങളുടെ കടമയാണ്. ഉത്തരവാദിത്തമാണ്.

ഉറപ്പായും നാമൊരുമിച്ച് ഈ പ്രളയത്തെയും അതിജീവിക്കും

Contact Numbers of KSRTC Units

ADOOR 0473-4224764
ALAPPUZHA 0477-2251518
ALUVA 0484-2624242
ANKAMALI 0484-2453050
ARYANAD 0472-2853900
ARYANKAVU 0475-2211300
ATTINGAL 0470-2622202
BANGALORE 0802-6756666
CHADAYAMANGALAM 0474-2476200
CHALAKUDY 0480-2701638
CHANGANASSERY 0481-2420245
CHATHANNUR 0474-2592900
CHENGANOOR 0479-2452352
CHERTHALA 0478-2812582
CHITOOR 0492-3227488
EDATHUVA 0477-2215400
ERATTUPETTAH 0482-2272230
ERNAKULAM 0484-2372033
ERUMELY 0482-8212345
GURUVAYOOR 0487-2556450
HARIPPAD 0479-2412620
IRINJALAKKUDA 0480-2823990
KALPETTA 0493-6202611
KANHANGAD 0467-2200055
KANIYAPURAM 0471-2752533
KANNUR 0497-2707777
KARUNAGAPALLY 0476-2620466
KASARAGOD 0499-4230677
KATTAKADA 0471-2290381
KATTAPPANA 0486-8252333
KAYAMKULAM 0479-2442022
KILIMANOOR 0470-2672217
KODUNGALOOR 0480-2803155
KOLLAM 0474-2752008
KONNI 0468-2244555 (
KOOTHATTUKULAM 0468-2253444
KOTHAMANGALAM 0485-2862202
KOTTARAKKARA 0474-2452622
KOTTAYAM 0481-2562908
KOZHIKODE 0495-2723796
KULATHUPUZHA 0475-2318777
KUMALY 0486-9224242
MALA 0480-2890438
MALAPPURAM 0483-2734950
MALLAPALLY 0469-2785080
MANANTHAVADY 0493-5240640
MANNARGHAT 0492-4225150
MAVELIKARA 0479-2302282
MOOLAMATTOM 0486-2252045
MOOVATTUPUZHA 0485-2832321
MUNNAR 0486-5230201
NEDUMANGAD 0472-2812235
NEDUMKANDAM 04868-234533
NEYYATINKARA 0471-2222243
NILAMBUR 04931-223929
NORTH PARAVUR 0484-2442373
PALA 0482-2212250
PALAKKAD 0491-2520098
PALODE 0472-2840259
PAMBA 0473-5203445
PANDALAM 0473-4255800
PAPPANAMCODE 0471-2494002
PARASSALA 0471-2202058
PATHANAMTHITTA 0468-2222366
PATHANAPURAM 0475-2354010
PAYYANUR 0498-5203062
PERINTHALMANNA 0493-3227342
PEROORKADA 0471-2433683
PERUMBAVOOR 0484-2523416
PIRAVOM 0485-2265533 (24 x 7)
PONKUNNAM 0482-8221333
PONNANI 0494-2666396
POOVAR 0471-2210047
PUNALUR 0475-2222626
RANNI 04735-225253
SULTHAN BATHERY 0493-6220217
THALASSERY 0490-2343333
THAMARASSERY 0495-2222217
THIRUVALLA 0469-2602945
THIRUVAMBADY 0495-2254500
THODUPUZHA 0486-2222388
THOTTILPALAM 0496-2566200
THRISSUR 0487-2421150
TVM CENTRAL 0471-2323886
TVM CITY 0471-2575495
VADAKARA 0496-2523377
VADAKKANCHERY 0492-2255001
VAIKOM 0482-9231210
VELLANAD 0472-2884686
VENJARAMOODU 0472-2874141
VIKASBHAVAN 0471-2307890
VITHURA 0472-2858686
VIZHINJAM 0471-2481365
VELLARADA 0471 2242029

#അതിജീവനത്തിനൊപ്പം#
#കേരളജനതക്കൊപ്പം#
കെ എസ് ആര്‍ ടി സി എന്നും ജനങ്ങളോടൊപ്പം