X

പുത്തുമല ഉരുള്‍പൊട്ടലിന് മുന്‍പും ശേഷവും

മഴയും, ഉരുള്‍പൊട്ടലും പുത്തുമലയിലെ ജനജീവിതത്തെ എങ്ങനെ തകിടം മറിച്ചുവെന്ന് വ്യക്തമാക്കുന്ന ചിത്രമാണിത്.

വയനാടിലെ സുന്ദരമായ മലയോര പ്രദേശമായിരുന്നു പുത്തുമല. എന്നാല്‍ വ്യാഴാഴിച ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇവിടുത്തെ ജനജീവിതമാകെ തകിടം മറിഞ്ഞിരിക്കുകയാണ്. ഏഴ് പേര്‍ മരണപ്പെട്ടു. കുടുങ്ങിക്കിക്കുന്ന ആളുകളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഈ അവസ്ഥയില്‍ പുത്തുമലയുടെ മുന്‍പുണ്ടായിരുന്ന മനോഹര ചിത്രവും ഉരുള്‍പൊട്ടലിന്റെ ഭീകരത വിളിച്ചോതുന്ന പുതിയ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുകയാണ്. മഴയും, ഉരുള്‍പൊട്ടലും പുത്തുമലയിലെ ജനജീവിതത്തെ എങ്ങനെ തകിടം മറിച്ചുവെന്ന്
വ്യക്തമാക്കുന്ന ചിത്രമാണിത്.

നിരവധി പേര്‍ മണ്ണിനിടയില്‍ കുടുങ്ങി കിടക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഇവിടെനിന്ന് പുറത്ത് വരുന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവിടുത്തെ ആഘാതം എത്രത്തോളം എന്ന് വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി പ്രതികൂല കാലവസ്ഥ കാരണം നിലച്ചുപോയ രക്ഷാ പ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെയാണ് പുനരാരംഭിച്ചത്.

അപകടത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി എത്രയാണെന്നാണെന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു വ്യക്തതയുമില്ല. 70 ഓളം വീടുകള്‍ ഒലിച്ചുപോയെന്നും 40 ഓളം പേരെ കാണാതായെന്നും സംശയമുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണവുമുണ്ടായിട്ടില്ല. രക്ഷാ പ്രവര്‍ത്തകര്‍ പറയുന്ന കണക്കനുസരിച്ച് 40 പേരെങ്കിലും ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് കരുതുന്നത്. പരുക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്റീന്‍ എന്നിവ ഒലിച്ചുപോയി. ഇവിടെ നാല്‍പതോളം വീടുകള്‍ ഒഴുകി പോയെന്നും സംശയിക്കുന്നു. കല്‍പ്പറ്റയില്‍ മേപ്പാടിയ്ക്ക് സമീപമുളള എസ്റ്റേറ്റ് മേഖലയാണ് പുത്തുമല. ഇവിടെ എസ്റ്റേറ്റ് തൊഴിലാളികള്‍ താമിസിക്കുന്ന പാടികളും മലവെള്ളപാച്ചലില്‍ ഒഴികി പോയി.

മണ്ണും ചളിയും നിറഞ്ഞ വീട്ടില്‍നിന്ന് ഒരുവിധം പുറത്തിറങ്ങി, കുടുങ്ങി കിടന്ന പെണ്‍കുട്ടിയെയും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും രക്ഷപ്പെടുത്തുന്നതിനിടെ വീട് ഒലിച്ചുപോയി, അനുഭവം വിവരിച്ച് പുത്തുമലയിൽനിന്നും രക്ഷപ്പെട്ടയാള്‍

This post was last modified on August 14, 2019 2:05 pm