X

സാലറി ചാലഞ്ച്; പിന്‍മാറാന്‍ സംവിധാനങ്ങള്‍ ഒരുക്കി സര്‍ക്കാര്‍: എല്ലാ നടപടികളും ഇത്തവണയോടെ അവസാനിപ്പിക്കും

വെള്ളിയാഴ്ച വൈകീട്ടോടെയാണ് സോഫ്റ്റ് വെയറില്‍ അവശ്യമായ മാറ്റങ്ങള്‍ നിലവില്‍ വന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം കെകാര്യം ചെയ്യുന്ന സ്പാര്‍ക്കെന്ന സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തി സാലറി ചാലഞ്ചില്‍ നിന്നും പിന്‍മാറാന്‍ അവസരം നല്‍കി സര്‍ക്കാര്‍. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സോഫ്റ്റ് വെയറില്‍ അവശ്യമായ മാറ്റങ്ങള്‍ നിലവില്‍ വന്നത്. എന്നാല്‍ 10 മാസം ഘടുക്കളായി ഒരുമാസത്തെ ശമ്പളം കൈമാറാന്‍ സമ്മതം അറിയിച്ചവര്‍ക്കാണ് പിന്‍മാറ്റത്തിന് സോഫ്റ്റ് വെയറില്‍ അവസരം ഒരുക്കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ മാസം ഇവര്‍ നല്‍കിയ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡു തിരികെ ലഭിക്കില്ല. ഇതിന് പുറമെ ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌കരണ കുടിശിക തുടങ്ങിയവയില്‍ നിന്ന് സംഭാവന നല്‍കിയവര്‍ക്കും സാലറി ചാലഞ്ചില്‍ നിന്നു പിന്മാറാന്‍ അവസരം ഉണ്ടാവില്ല.

സാലറി ചാലഞ്ചില്‍ നിന്നും പിന്‍മാറുന്നത് സംബന്ധിച്ച് ജീവനക്കാരില്‍ നിന്നും കത്ത് വാങ്ങണമെന്നും ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഒക്ടോബറിലെ ശമ്പളത്തില്‍ തന്നെ സാലറി ചാലഞ്ചില്‍ നിന്നു പിന്മാറുന്നുവെന്നു രേഖപ്പെടുത്തണമെന്നാണു ധനവകുപ്പ് ഡിഡിഒമാര്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഇപ്പോള്‍ വിതരണം ചെയ്യുന്ന ശമ്പളത്തോടെ അവസാനിപ്പിക്കാനും ധനവകുപ്പ് തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ശമ്പള ബില്‍ ഇതിനോടകം തന്നെ സംസ്ഥാനത്തെ 30,000 ഡിഡിഒമാരില്‍ നല്ലൊരു പങ്കും തയ്യാറാക്കിക്കഴിഞ്ഞതിനാല്‍ അവസാന നിമിഷം നടപ്പാക്കിയ പരിഷ്‌കണം കാര്യക്ഷമാകുമോ എന്നും ആശങ്കയുണ്ട്. സമര്‍പ്പിച്ചിട്ടുള്ള ബില്ലുകള്‍ റദ്ദാക്കുന്നതിനു വിലക്കും ഏര്‍പ്പെടുത്തി.

സാലറി ചാലഞ്ചുമായി സുപ്രീം കോടതി കഴിഞ്ഞ 29 ന് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം മൂലം ഒന്നാം തീയ്യതി വ്യാപകമായി തടസപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇന്നലെയോടെ സാധാരണ നിലയിലായി. രാത്രി 9 വരെ ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിച്ചതോടെ 2 ലക്ഷത്തോളം പേര്‍ക്കായി 500 കോടിയോളം രൂപ ഇന്നലെ വിതരണം ചെയ്തു. എന്നാല്‍ 18,000 ബില്ലുകള്‍ പാസ്സാക്കിയപ്പോള്‍ 4000 ബില്ലുകള്‍ ഇനിയും ബാക്കിയുണ്ട്. ശമ്പള വിതരണം വേഗത്തിലാക്കി ഇന്നു തന്ന പൂര്‍ത്തിയാക്കാന്‍ ട്രഷറി ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ട്രഷറികളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്.

സാലറി ചാലഞ്ച്: കോളേജ് അധ്യാപകരില്‍ 80% സര്‍ക്കാരിനോട്‌ ‘നോ’ പറഞ്ഞു

സാലറി ചാലഞ്ച്: സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ നീക്കമുണ്ടാക്കിയ പ്രതികൂല വിധി

This post was last modified on November 3, 2018 9:15 am