X

ഇനി 11 രൂപയ്ക്ക് റേഷന്‍ കടകളിലൂടെ കുപ്പിവെള്ളം

സ്വകാര്യ കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സപ്ലൈയ്‌കോയുടെ കുപ്പിവെള്ളം ഇനിമുതല്‍ റേഷന്‍ കട വഴിയും വിതരണം ചെയ്യും. 11 രൂപയ്ക്കാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സ്വകാര്യ കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും.

പൊതുവിപണിയില്‍ ലിറ്ററിന് 20 രൂപയാണ് സ്വകാര്യ കുടിവെള്ള കമ്പനികള്‍ ഈടാക്കുന്നത്. ഈ വെള്ളമാണ് ലിറ്ററിന് 11 രൂപയ്ക്ക് നല്‍കുന്നത്. സ്വകാര്യ കമ്പനികളുടെ ചൂഷണം തടഞ്ഞ് ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ കുടിവെള്ളമെത്തിക്കുക എന്ന എല്‍ ഡി എഫ് സര്‍ക്കാറിന്റെ തീരുമാനപ്രകാരമാണ് നടപടി.

വയനാട്, കാസര്‍ഗോഡ് ഒഴികെ ബാക്കിയുള്ള ജില്ലകളിലെല്ലാം കുപ്പിവെള്ള വിതരണം പുരോഗമിക്കുകയാണ്. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച പദ്ധതിയിലൂടെ ആറുലക്ഷത്തോളം രൂപയുടെ കുപ്പിവെള്ളമാണ് സപ്ലൈകോ വിപണിയിലെത്തിച്ചത്.

വിവിധ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴിയാണ് ഇതുവരെ കുപ്പിവെള്ളം വില്‍പ്പന നടത്തിയത്.