X

വാട്സ്ആപ്പിലുടെ മുത്തലാഖ്, യുവാവിനെതിരെ കാസറഗോഡ് കേസ്

മാര്‍ച്ച് 15നാണ് അഷ്‌റഫ് ഭാര്യാ സഹോദരിയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്.

വാട്സ്ആപ്പ് ശബ്ദസന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയ മലയാളി എൻആർഐക്കെതിരെ കേസ്. 29 കാരിയായ ഭാര്യയുടെ പരാതിയിലാണ് നടപടി. മധൂര്‍ പുളിക്കൂര്‍ സ്വദേശിനിയായ ഇരുപത്തൊമ്പതുകാരിയാണ് ഭര്‍ത്താവ് കുഡ്‌ലുവിലെ ബളിനീര്‍ ബി.എം അഷ്‌റഫിനെതിരെയാണ് കാസര്‍കോഡ് ടൗണ്‍ പൊലീസിൽ പരാതി നൽകിയത്.

മാര്‍ച്ച് 15നാണ് അഷ്‌റഫ് ഭാര്യാ സഹോദരിയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. മുത്തലാഖ് ചൊല്ലിക്കൊണ്ട് ശബ്ദ സന്ദേശം അയക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിന് അഷ്‌റഫിനെതിരെ ടൗണ്‍ പൊലീസ് പരാതി നല്‍കിയിരുന്നു. മുത്തലാഖ് നിയമം പ്രാബല്യത്തില്‍ വരാത്തതിനാല്‍ ഈ നിയമപ്രകാരം അന്ന് കേസെടുത്തിരുന്നില്ല.

ഇതിനിടെ ഒരു മാസം മുമ്പ് നാട്ടിലെത്തിയ അഷ്‌റഫ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞതോടെയാണ് ഞായറാഴ്ച യുവതി വീണ്ടും പരാതി നല്‍കുകിയതെന്നാണ് വിവരം. മുസ്‌ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓണ്‍ മാര്യേജ് ആക്ട് 2019 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 2007ല്‍ വിവാഹം കഴിഞ്ഞ ഇരുവര്‍ക്കും രണ്ടു കുട്ടികളുണ്ട്. വിവാഹത്തിന് 20 പവനും രണ്ട് ലക്ഷം രൂപയും അഷ്‌റഫിന് നല്‍കിയിരുന്നു. പരാതിയില്‍ യുവതി ഉറച്ചു നില്‍ക്കുകയാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും റിപ്പോർട്ട് പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് നിരോധന നിയമ പ്രകാരം സംസ്ഥാനത്തെ രണ്ടാമത്തെ കേസാണിത്. കോഴിക്കോട് ചുള്ളിക്കാപ്പറമ്പ് സ്വദേശിയാണ് നിയമപ്രകാരം നേരത്തെ അറസ്റ്റിലായത്. താമരശേരി കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു അറസ്റ്റ്. മുക്കം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

also read:ഹെയ്ദി സാദിയ ജീവിതം പറയുന്നു: അംഗീകരിക്കാത്ത ഇടങ്ങളിൽ ഇനി സ്ത്രീയായി കയറി ചെല്ലും

This post was last modified on September 9, 2019 8:22 pm