X

സംസ്ഥാനം മുണ്ടുമുറുക്കി ഉടുക്കുമെന്ന് ധനമന്ത്രി

സര്‍ക്കാരിന് കീഴിലെ അടിയന്തിര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റാനും വാര്‍ഷിക പദ്ധതികളില്‍ ഇളവ് വരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു

പ്രളയ ദുരിതം നേരിടുന്ന കേരളത്തിന്റെ സാമ്പത്തിക രംഗത്തെ പിടിച്ചുനിര്‍ത്താന്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ചെലവു ചുരുക്കല്‍ നടപടിയടക്കം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി സര്‍ക്കാരിന് കീഴിലെ അടിയന്തിര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റാനും വാര്‍ഷിക പദ്ധതികളില്‍ ഇളവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്തിയുടെ പ്രതികരണം.

സര്‍ക്കാര്‍ സര്‍വീസുകളിലെ നിയമനങ്ങളെ ഉള്‍പ്പെടെ ഇത് ബാധിക്കും. അടിയന്തിര പ്രാധാന്യമുള്ള നിയമനങ്ങള്‍ മാത്രമായിരിക്കും നടപ്പാക്കുക. പുതിയ കാറുകള്‍ വാങ്ങുന്നത് നിയന്ത്രിക്കുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

This post was last modified on September 1, 2018 10:05 am

Related Post
Leave a Comment