X

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻറ് സ്കാനറുമായി വിവോ എക്സ് 23

വെർട്ടിക്കലി ഘടിപ്പിച്ചിച്ച ഡ്യുവൽ കാമറയും വാട്ടർഡ്രോപ്പ് ഡിസ്‌പ്ലേയുമായി അടിപൊളി ലുക്കിലാണ് ഫോൺ.

എക്സ് 21 ൻറെ വിജയത്തിന് ശേഷം പിന്മുറക്കാരനായ എക്സ് 23നെ വിപണിയിലെത്തിച്ചിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ. ഫോൺ പുറത്തിറക്കിയതിന് പിന്നാലെ ചൈനീസ് ടെക്ക് സൈറ്റുകളിലെല്ലാം എക്സ് 23 പ്രത്യക്ഷപ്പെട്ടു. എന്നാൽ എന്നുതൊട്ട് വിപണിയിൽ ലഭ്യമായിത്തുടങ്ങുമെന്നോ വില എത്രയാണെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവിൽ ചൈനയിലാണ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. താമസിക്കാതെ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം.

വെർട്ടിക്കലി ഘടിപ്പിച്ചിച്ച ഡ്യുവൽ കാമറയും വാട്ടർഡ്രോപ്പ് ഡിസ്‌പ്ലേയുമായി അടിപൊളി ലുക്കിലാണ് ഫോൺ. 91.2 ശതമാനമാണ് സ്ക്രീൻ ടു ബോഡി റേഷ്യോ. 3ഡി ഡിസൈനിനായി പ്രത്യക ഗ്രാസ് പാനലുമുണ്ട്. ഫോർത്ത് ജനറേഷൻ ഫിംഗർപ്രിൻറ് സെൻസറാണ് മറ്റൊരു പ്രത്യകത. ഡിസ്പ്ലേയ്ക്കുള്ളിലാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. സ്ക്രീനിൽ തൊട്ടാൽ ഫിംഗർപ്രിൻറ് സ്കാൻ ചെയ്ത് താനെ അൺലോക്ക് ആകും. ഓപ്പോ എഫ്9 പ്രോ മോഡലിലാണ് ഡിസ്പ്ലേ നിർമിച്ചിട്ടുള്ളത്. പർപ്പിൾ, ബ്ലൂ നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്നാണ് ഇപ്പോൾ അറിയുന്നത്.

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on September 1, 2018 9:56 am