രാജസ്ഥാൻ സ്വദേശികളായ ദമ്പതികളെ ആക്രമിച്ച് തട്ടിക്കൊണ്ട് പോയ പതിമുന്നു കാരിയെ കണ്ടെത്തി. മുംബയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പ്രതി മുഹമ്മദ് റോഷനെ കസ്റ്റഡിയിലെടുത്തു. മുബൈയിലെ ഒരു ചേരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.കേരള പോലീസിന്റെ പ്രത്യേക സംഘമാണ് പെൺകൂട്ടിയെയും യുവാവിനെയും കണ്ടെത്തിയത്.
ഇവരെ ഇന്ന് വൈകീട്ടോടെ കേരളത്തിലെത്തിക്കുമെന്നാണ് വിവരം. ഇരുവരെയും അവിടെ കോടതിയില്‍ ഹാജറാക്കിയ ശേഷമായിരിക്കും കേരളത്തിലെത്തിക്കുക. സ്വമേധയാ പോയതാണെന്നും. ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും തനിക്ക് റോഷന് ഒപ്പം പോയാല്‍ മതിയെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞതായി സൂചനയുണ്ട്.
പത്ത് ദിവസങ്ങള്‍ക്ക് മുൻപാണ് വഴിയോരക്കച്ചവടക്കാരായ രക്ഷിതാക്കളെ ആക്രമിച്ച മുഹമ്മദ് റോഷനും സംഘവും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. പെൺകുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കുട്ടിക്ക് പ്രായ പൂർത്തിയാവാത്തതിനാൽ പോക്സോ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുകയായിരുന്നു.
നേരത്തെ, പ്രതി പെണ്‍കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നതായിട്ടായിരുന്നു റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
Also Read- ഓച്ചിറയിലെ പതിമൂന്നുകാരിയുടെ തട്ടിക്കൊണ്ടുപോകല്‍; സത്യമിതാണ്
This post was last modified on March 26, 2019 11:23 am