X

പൂഞ്ഞാറില്‍ ഉരുള്‍പൊട്ടലുണ്ടാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുള്ളതായി പി സി ജോര്‍ജ്, മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് അതോറിറ്റി

ഈ പ്രദേശങ്ങള്‍ക്കായി പ്രത്യേകം മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല എന്നും ഭയപ്പെടേണ്ട സാഹചര്യമില്ല എന്നുമാണ് കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ പ്രതികരണം.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ പൂഞ്ഞാര്‍ മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് പഞ്ചായത്തുകളില്‍ മലയോര മേഖലയില്‍ താമസിക്കുന്നവര്‍ മാറി താമസരിക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ. പിസി ജോര്‍ജിന്റെ ശബ്ദസന്ദേശം വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നുണ്ട്. തന്റെ സന്ദേശമാണ് ഇതെന്ന് ജോര്‍ജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അതേസമയം ഈ പ്രദേശങ്ങള്‍ക്കായി പ്രത്യേകം മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല എന്നും ഭയപ്പെടേണ്ട സാഹചര്യമില്ല എന്നുമാണ് കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ പ്രതികരണം.

എംഎല്‍എ പറയുന്ന സ്ഥലങ്ങള്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളത് തന്നെയാണ്. എന്നാല്‍ അദ്ദേഹം പറയുന്നത് പോലെയുള്ള ഭീതിജനകമായ സാഹചര്യം ഇവിടെ നിലവിലില്ല. ഓഗസ്റ്റ് 15 വരെ സര്‍ക്കാര്‍ നല്‍കിയ ജാഗ്രതാനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം എംഎല്‍എ ഇക്കാര്യം പറയുന്നത് എന്നും കെഡിഎസ്എംഎ പറയുന്നു.

This post was last modified on August 14, 2019 11:09 pm

Related Post
Leave a Comment