X

കുടിവെള്ളം ചോദിച്ച ആദിവാസി യുവാക്കളെ മൂത്രം കുടിപ്പിച്ചു, നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

അലിരാജ്പൂര്‍ ജില്ലയിലെ നന്‍പുര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം

Counter protesters, pro Trump, show up during anti-Donald Trump protest at Trump Tower in 5th Avenue in New York, as Republican presidential front-runner Donald Trump has been calling for barring all Muslims from entering the United State. Dec 20, 2015, New York.

മധ്യപ്രദേശില്‍ കുടിക്കാന്‍ വെള്ളം ചോദിച്ച ആദിവാസി യുവാക്കളെ പോലീസുകാര്‍ മൂത്രം കുടിപ്പിച്ചു. അലിരാജ്പൂര്‍ ജില്ലയിലെ നന്‍പുര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ട സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഉള്‍പ്പെടെ നാല് പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

മൂന്ന് ദിവസം മുന്പ് പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ പോലീസ് മര്‍ദിച്ചതായി കണ്ടെത്തിയിട്ടുണ്ട് എന്നു അലിരാജ്പൂര്‍ എസ് പി ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. അഞ്ച് യുവാക്കളുടെ ശരീരത്തിലും മര്‍ദ്ദനമേറ്റ പാടുകളുണ്ട്.

യുവാക്കളെ അലിരാജ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് ഓഫീസറെ ആക്രമിച്ചു എന്നാരോപിച്ചാണ് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൃത്യ നിര്‍വാഹനത്തിന് തടസം വരുത്തി എന്നു കാണിച്ച് സെക്ഷന്‍ 353 ചാര്‍ജ്ജ് ചെയ്ത യുവാക്കളെ പ്രാദേശിക കോടതി ജാമ്യത്തില്‍ വിട്ടു.

യുവാക്കളില്‍ ഒരാളുടെ സഹോദരിയെ ശല്യം ചെയ്ത യുവാവിനെ പിന്തുടരുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് ഇവര്‍ പിടിയിലായത് എന്നാണ് പോലീസ് വിശദീകരിക്കുന്നത്. യുയാവ് പോലീസിന്റെ സഹായം തേടുകയായിരുന്നു. കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ യുവാക്കള്‍ പൊലീസുകാരെ മര്‍ദിച്ചു എന്നും പോലീസ് പറയുന്നു. എന്നാല്‍ യുവാക്കള്‍ ആക്രമിച്ചു എന്നു പറയുന്ന യുവാവ് ഇതുവരെ കേസ് ഫയല്‍ ചെയ്തിട്ടില്ല.

This post was last modified on August 13, 2019 8:48 am