X

രാജ്യത്തെ ന്യൂനപക്ഷ സ്വാധീന മേഖലകളിലും ബിജെപി; 79 സീറ്റുകളിൽ‌ 41എണ്ണം പിടിച്ചെടുത്തു

മോദി സർക്കാർ അദ്യം അധികാരത്തിലെത്തിയ 2014 ൽ 34 സീറ്റുകളായിരുന്നു ഈ മേഖലയിൽ ബിജെപി സ്വന്തമാക്കിയത്.

ന്യൂന പക്ഷങ്ങൾ ശക്തമാണെന്ന് വിലയിരുത്തിയ സീറ്റുകളിൽ പകുതിയിലും വിജയിച്ചത് ബിജെപിയാണെന്ന് റിപ്പോർട്ട്. രാജ്യത്തെ 90 ജില്ലകളിലെ 79 ലോക്സഭാ സീറ്റുകളാണ് ഒന്നാം യുപിഎ സർക്കാർ ന്യൂനപക്ഷ ഭൂരിപക്ഷ മേലകളായി കണക്കാക്കിയിരുന്നത്. 25 ശതമാനത്തിലധികം ന്യൂനപക്ഷ വിഭാഗങ്ങൾ ഉള്ളതും ദരിദ്രമായ സാമൂഹിക സാമ്പത്തിക സമവാക്യങ്ങളും ജന സംഖ്യയും കണക്കാക്കിയായിരുന്നു മണ്ഡലങ്ങൾ തിര‍ഞ്ഞെടുത്തത്. സ്വാഭാവികമായും ബിജെപി വിരുദ്ധ മേഖലകളായാണ് ഇവയെ കണക്കാക്കന്നത്. എന്നാൽ ഇത്തവണ 79 സീറ്റുകളിൽ 41 ലും വിജയിച്ചത് ബിജെപി.

മോദി സർക്കാർ അദ്യം അധികാരത്തിലെത്തിയ 2014 ൽ 34 സീറ്റുകളായിരുന്നു ഈ മേഖലയിൽ ബിജെപി സ്വന്തമാക്കിയത്. എന്നാൽ 2019ല്‍ എത്തുമ്പോൾ 154 സീറ്റുകളാണ് ബിജെപി സഖ്യം പ്രതിപക്ഷ പാര്‍ട്ടികളിൽ നിന്നും പിടിച്ചെടുത്തത്. അതിൽ ഭൂരിഭാഗവും ബംഗാളിൽ നിന്നുള്ളതാണെന്നും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സീറ്റുകളിൽ 12 എണ്ണത്തിലായിരുന്നു 2014ൽ കോൺഗ്രസ് വിജയം നേടിയത്. എന്നാൽ ഇത്തവണ ഇത് 6 എണ്ണത്തിലേക്ക് ചുരുങ്ങി. കോൺഗ്രസ് വിജയിച്ചിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുന്ന് സീറ്റുകളിലും, കർണാടക, വെസ്റ്റ്ബംഗാൾ എന്നിവിടങ്ങലിലെ ഒരോ സീറ്റും ബിജെപി പിടിച്ചെടുത്തു.

വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിരുന്നു ഒന്നാം യുപിഎ സർക്കാർ രാജ്യത്തെ 90 ന്യൂനപക്ഷ മണ്ഡലങ്ങളെ തിരിച്ചറിഞ്ഞത്. വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം എന്നിവ ശക്തമാക്കുന്നതിനായിട്ടായിരുന്നു നടപടി. 2001 ലെ സെൻസെക്സ് പ്രകാരമായിരുന്നു മുസ്ലീം, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി ഭൂരിപക്ഷ മേഖലകൾ കണ്ടെത്തിയത്. കണക്കുകൾ പ്രകാരം മുസ്ലീം വിഭാഗമാണ് ഇതിൽ ഒന്നാമതുള്ളത്. ജമ്മു കശ്മീർ, അസം, വെസ്റ്റ് ബംഗാൾ, കേരളം ഉത്തർ പ്രദേശ്, ബീഹാർ എന്നിവിടങ്ങലിലാണ മുസ്ലീം ഭുരിപക്ഷ മേഖലകളുള്ളത്. വടക്ക് കിഴക്ക് സംസ്ഥാനങ്ങൾ, ഗോവ, ആന്‍റമൻ & നിക്കോബാർ ദ്വീപകങ്ങള്‍, കേരളം, അരുണാചൽ പ്രദേശ് എന്നിവിടങ്ങള്‍ ക്രിസ്ത്യൻ ഭുരിപക്ഷ മേഖലകളായും കണക്കാക്കപ്പെടുന്നു.

ഒരു മനുഷ്യനാണെന്ന പരിഗണന കിട്ടാന്‍ നാല്‍പത് കൊല്ലം പണിയെടുക്കേണ്ടി വന്നു, എന്നിട്ട് അവരൊക്കെയാണ് എന്നെ ചീത്ത വിളിക്കുന്നത്- സണ്ണി എം. കപിക്കാട് സംസാരിക്കുന്നു- ഭാഗം 2

 

This post was last modified on May 28, 2019 10:49 am