X

യുവാവിനെ മനുഷ്യകവചമാക്കിയ മേജറെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യും

കഴിഞ്ഞ മെയ് മാസത്തിലാണ് 18 കാരിക്കും മറ്റൊരു യുവാവിവുമൊപ്പം ശ്രീനഗറിലെ ഹോട്ടലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്.

ശ്രീനഗര്‍ നിവാസിയായ യുവതിക്കൊപ്പം ഹോട്ടലില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മേജര്‍ ലീതുല്‍ ഗൊഗോയി കുറ്റക്കാരനാണെന്ന് പട്ടാളക്കോടതി. വിഷയത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ കോര്‍ട്ട് മാര്‍ഷല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. കഴിഞ്ഞ മെയ് മാസത്തിലാണ് 18 കാരിക്കും മറ്റൊരു യുവാവിവുമൊപ്പം ശ്രീനഗറിലെ ഹോട്ടലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഡ്യൂട്ടിക്കിടയിലായിരുന്നു മേജര്‍ യുവതിയ്‌ക്കൊപ്പം ശ്രീനഗറിലെത്തിയതെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഗൊഗോയിക്കെതിരെ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഗോഗോയ് കൂറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഇയാള്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് സംഭവം നടന്നതിന് അടുത്ത ദിവസം കരസേന മേധാവി ജനറല്‍ വിപിന്‍ റാവത്ത് പ്രതികരിച്ചിരുന്നു.

നേരത്തെ അക്രമാസക്തരായ അള്‍ക്കൂട്ടത്തെ പ്രതിരോധിക്കാന്‍ സൈനിക വാഹനത്തിന് മുന്നില്‍ പ്രദേശവാസിയായ യുവാവിനെ കെട്ടിയിട്ട മേജര്‍ ഗൊഗോയുട നടപടി ദേശീയ തലത്തില്‍ തന്നെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഫാറൂഖ് അഹമ്മദ് ഖാന്‍ എന്നയാളെ ആയിരുന്നു മേജര്‍ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത്. മേജറുടെ നടപടി യുദ്ധക്കുറ്റത്തിന് സമാനമാണെന്നതടക്കമായിരുന്നു ആരോപണങ്ങള്‍.

This post was last modified on August 27, 2018 3:31 pm