ഇസ്രയേലില്‍ 50കാരനായ മലയാളിയെ കുത്തിക്കൊന്നു. ജെറോം ആര്‍തര്‍ ഫിലിപ്പ് ആണ് കൊല്ലപ്പെട്ടത്. നേവ് ഷാനാന്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് ജെറോം ഫിലിപ്പിന് കുത്തേറ്റത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ടെല്‍ അവീവിലെ ഇചിലോവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പീറ്റര്‍ സേവിയര്‍ (60) എന്ന മറ്റൊരു മലയാളിക്കും പരിക്കേറ്റു. പീറ്റര്‍ സേവിയര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കൊലയാളിയും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേരും ഇന്ത്യക്കാരാണ്. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
This post was last modified on June 10, 2019 2:21 pm
Leave a Comment