2007 ഹൈദരാബാദിലുണ്ടായ സ്‌ഫോടനത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടിയെ സംരക്ഷിച്ച കുടുംബം അക്രമിക്കപ്പെട്ടത് 16 തവണ. പപ്പാലാല്‍ രവികാന്തും കുടുംബവുമാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ 16 തവണയോളം വിവിധ സംഘങ്ങളുടെ
ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ജൂണ്‍ 1നായിരുന്നു രവികാന്ത് അവസാനം ആക്രമണത്തിന് ഇരായയത്. ഗുരുതരമായി പരിക്കേറ്റ രവികാന്ത് ഒസ്മാനിയ ആശുപത്രിയില്‍ ചികില്‍സയാണ്.
2007 ഓഗസ്റ്റില്‍ ഹൈദരാബാദിലെ ഗോകുല്‍ ചാന്തിലുണ്ടായ സ്‌ഫോടന സ്ഥലത്തു നിന്നാണ് പപ്പാലാല്‍ രവികാന്ത് കുഞ്ഞു പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അവകാശം ഉന്നയിച്ച ആരും എത്താതിരുന്നതിനാല്‍ പപ്പാലാല്‍ കുട്ടിയെ സംരക്ഷിക്കുകയായിരുന്നു. എന്നാല്‍ അന്നു മുതല്‍ കുടുംബം സമൂഹത്തില്‍ നിന്നും ഭീഷണിയും അപമാനവും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹിന്ദു- മുസ്ലിം വിഭാഗങ്ങളുടെയും ഭീഷണിയുണ്ട് കുടുംബത്തിന്. എന്നാല്‍ ഭീഷണി നിലനില്‍ക്കെത്തനെ നിലവില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് അന്നത്തെ പിഞ്ചു കുഞ്ഞ് ഫാത്തിമ സാനിയ.
അതേസമയം, എന്തൊക്കെ സംഭവിച്ചാലും കുട്ടിയെ നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. തങ്ങള്‍ ഹിന്ദുവിലോ മുസ്ലീമിലോ വിശ്വസിക്കുന്നില്ല മനുഷ്യത്വമാണ് വിശ്വാസം. തങ്ങളുടെ കുടുംബത്തില്‍ സന്തോഷം കൊണ്ടുവന്ന സാന്നിയ തങ്ങളുടെ മുതിര്‍ന്ന മകളാണെന്നും പപ്പാലാലും കുടുംബവും പറയുന്നു. എന്നാല്‍ തങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അടക്കം സര്‍ക്കാരോ പോലീസോ സംരക്ഷിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് അവളെ ഒരു തിലകം ചാര്‍ത്താന്‍ പോലും തങ്ങള്‍ മുതിര്‍ന്നിട്ടില്ല. അവളുടെ വിശ്വാസം തുടരാന്‍ അവള്‍ക്ക് സ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നും, കുട്ടി മുസ്ലീമായി തുടരുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും പപ്പാലാല്‍ പറയുന്നു.
കുട്ടിയെ സംരക്ഷിച്ചതിന് തങ്ങള്‍ നേരിടുന്നതിനേക്കാള്‍ പ്രശ്‌നങ്ങളാണ് സാനിയ നേരിടുന്നത്. അവള്‍ ഉള്‍പ്പെടുന്ന തങ്ങളുടെ കുടുബം സന്തോഷകരമായാണ് ജീവിക്കുന്നത്. പക്ഷേ സമൂഹത്തിന് ഇത് വലിയ പ്രശ്‌നമാവുന്നു. കുട്ടിയുടെ ഭാവിയാണ് തങ്ങള്‍ക്ക് പ്രാധാന്യം, അവളുടെ ആഗ്രഹം പോലെ പോലീസ് ഓഫിസറാക്കാന്‍ പിന്തുണ നല്‍കുമെന്നും പാപാലാലിന്റെ ഭാര്യ ജയശ്രീയും മാധ്യമങ്ങളോട് പ്രതികരിച്ചു.
This post was last modified on July 1, 2018 11:14 am
Leave a Comment