X

മസാല ബോണ്ട്: നിയമ സഭയിൽ പ്രത്യേക ചർ‌ച്ചക്ക് തയ്യാറെന്ന് സർക്കാർ

മസാല ബോണ്ട സംബന്ധിച്ച വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്.

മസാല ബോണ്ട് സംബന്ധിച്ച വിഷയത്തിൽ നിയമസഭയിൽ പ്രത്യേക ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍. കിഫ്ബി പദ്ധതികൾക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന മസാല ബോണ്ടുകൾ ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ ആരോപണങ്ങളിലാണ് സർക്കാര്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് നൽകിയതിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

മസാല ബോണ്ട സംബന്ധിച്ച വിഷയത്തിൽ സഭ നിര്‍ത്തിവച്ച് ചര്‍ച്ച  വേണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. കെഎസ് ശബരീനാഥൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. ഇന്നത്തെ ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും ശേഷം വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

വിവിധ കക്ഷി നേതാക്കളെല്ലാം ചര്‍ച്ചയിൽ പങ്കെടുക്കും. മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിനായി മുഖ്യമന്ത്രി നടത്തിയ ലണ്ടൻ യാത്രയും സ്റ്റോക് എക്സചേഞ്ചിൽ മണി മുഴക്കിയതുമെല്ലാം വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കുകയും ചെയ്തിരുന്നു. കിഫ്ബി പദ്ധതികൾക്ക് പണം സമാഹരിക്കുന്നതിന് മസാല ബോണ്ട് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കാലത്ത് അടക്കം വലിയ വിവാദമായിരുന്നു.

 

ഒരു മനുഷ്യനാണെന്ന പരിഗണന കിട്ടാന്‍ നാല്‍പത് കൊല്ലം പണിയെടുക്കേണ്ടി വന്നു, എന്നിട്ട് അവരൊക്കെയാണ് എന്നെ ചീത്ത വിളിക്കുന്നത്- സണ്ണി എം. കപിക്കാട് സംസാരിക്കുന്നു- ഭാഗം 2