X

ദന്തേവാഡയിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; ബിജെപി എംഎൽഎ കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചു

ഇയാളുടെ തലയ്ക്ക് എട്ടുലക്ഷം രൂപ വിലയിട്ടിരുന്നു.

ബിജെപി എംഎൽഎ അടക്കം അഞ്ച് പേർ കൊല്ലപ്പെട്ട ദന്തേവാഡയിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ സുത്രധാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ചത്തീസ്ഗണ്ഡിലെ ദന്തേവാഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മധ്വി മുയ്യ (29) എന്ന ജോഗ കുഞ്ചാം ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് എട്ടുലക്ഷം രൂപ വിലയിട്ടിരുന്നു.

ബിജെപി എംഎൽഎ ഭീമ മഡ്വിയും നാലു സുരക്ഷാ ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയ ആക്രമണത്തിന്റെതുൾപ്പെടെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് മധ്വി മുയ്യ എന്നാണ് പോലീസ് നൽകുന്ന വിവരം. അർനാപൂർ‌ സ്വദേശിയായ ഇയാൾ മാവോയിസ്റ്റുകളുടെ ദന്തേവാഡ പ്ലാറ്റൂൺ കമാണ്ടർ കൂടിയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ദന്തേവാഡ എസ് പി അഭിഷേക് പല്ലവ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് പെർപ, മർക്കാ മിരാസ് മേഖലയിൽ ഏറ്റുമുട്ടൽ നടന്നത്. ജില്ലാ റിസർവ് പോലീസ്, സംസ്ഥാന പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. പതിവ് പരിഷശോധനയ്ക്കിടെയാണ് വെടിവയ്പ്പുണ്ടായത്. എറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് തോക്കുകളും സ്ഫോടക വസ്തുക്കളും കണണ്ടെത്തിയതായും റിപ്പോർട്ടുകള്‍ പറയുന്നു.

എപ്രിൽ 9നായിരുന്നു ഛത്തീസ്‍‍ഗഡിലെ ദന്തേവാ‍ഡയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ബിജെപി എംഎൽഎ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചത്. കൗകോണ്ഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വച്ചാണ് ബിജെപി എംഎൽഎ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് ആക്രമണമുണ്ടാകുകയായിരുന്നു. ഐഇഡി ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ സ്ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിനു പിന്നാലെ വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

 

This post was last modified on May 2, 2019 5:57 pm