മീ ടൂ വിന്റെ ഭാഗമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ പ്രതിരോധിച്ച് സാഹിത്യകാരന്‍ ചേതന്‍ ഭഗത്. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് വെളിപ്പെടുത്തലിന് പിന്നില്‍. തന്നെയും കുടുംബത്തെയും മാനസികമായി തകര്‍ക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിക്കുന്നു. ആരോപപണം ഉന്നയിച്ച എഴുത്തുകാരി ഇറ തൃപാഠി എന്ന യുവതി അഞ്ചുവര്‍ഷം മുന്‍പ് ചേതന്‍ ഭഗതിനയച്ച ഇ-മെയില്‍ സന്ദേശവും തെളിവായി അദ്ദേഹം പുറത്തുവിട്ടു. എഴുത്തുകാരി ഇറ ത്രിപാഡി 2013ല്‍ അയച്ച സന്ദേശമാണ് ട്വീറ്റിന് ഒപ്പം ചേര്‍ത്തിട്ടുള്ളത്.
നിങ്ങള്‍ എപ്പോഴണ് വരുന്നത്, കാത്തിരിക്കുന്നു എന്ന് ആരംഭിക്കുന്ന ഇ മെയില്‍ സന്ദേശം മിസ് യു, കിസ് യു എന്ന പറഞ്ഞാണ് അവസാനിക്കുന്നത്. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കകെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മീടൂ പോലുള്ള മുന്നേറ്റത്തെ തകര്‍ക്കരുതെന്നും -ചേതന്‍ ഭഗത് ട്വീറ്റില്‍ ആവശ്യപ്പെടുന്നു. നേരത്തെ, ചേതന്‍ ഭഗത് അശ്ലീലചുവയോടെ സംസാരിച്ചെന്ന് ആരോപിച്ച് പേര് വെളിപ്പെടുത്താത്ത യുവതി രംഗത്തുവന്നിരുന്നു. സംഭവം സത്യമാണെന്നും ആ സ്ത്രീയോടും തന്റെ ഭാര്യയോടും ഇതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ചേതന്‍ ഭഗത്തിന്റെ ആരോപണം സാഹചര്യത്തിന് ചേര്‍ന്നതല്ലെന്ന് ആരോപിച്ച് ഇറ തൃപാഠി രംഗത്തെത്തി. ട്വിറ്റില്‍ തന്നെയായിരുന്നു അവരുടെ പ്രതികരണവും.
ഇതിന് പിറകെയായിരുന്നു എഴുത്തുകാരിയായ ഇറ തൃപാഠി ഔട്ട്ലുക് മാഗസിനില്‍ എഴുതിയ കോളത്തില്‍ താന്‍ നേരിട്ട മോശം അനുഭവം പങ്കുവെച്ചത്. അന്നത്തെ ഒരു സാഹിത്യ സദസ്സില്‍ വച്ച് ചേതന്റ ചോദ്യത്തിന് മറുപടിയായി താന്‍ എഴുതിയ പുസ്തകങ്ങളുടെ നൂറ് കോപ്പി വാങ്ങുന്നയാള്‍ക്ക് ചുംബനം നല്‍കുമെന്ന് പറഞ്ഞിരുന്നു. തമാശയായി പറഞ്ഞ കാര്യത്തിന് ആഴ്ചകള്‍ കഴിഞ്ഞ് ചേതന്റെ ഭാഗത്ത് നിന്നും ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായെന്നും ഇറ ആരോപിച്ചു.
ഒരിക്കല്‍ ചായകുടിക്കാന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സെന്ററിലേക്ക് ചേതന്‍ തന്നെ ക്ഷണിച്ചു. അവിടെയെത്തിയ എന്നോട് റൂമിലേക്ക് വരാനാണ് ആവശ്യപ്പെട്ടത്. അത് നിരസിച്ചു. ടീ റൂമില്‍ വച്ച് ചായ കുടിച്ചു ഇതിന്‌ടെ അദ്ദേഹത്തിന്റെ ബുക്കിന്റെ ഒപ്പിട്ട കോപ്പി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് റൂമിലേക്ക് വീണ്ടും ക്ഷണിച്ചു. റൂമില്‍ പ്രവേശിച്ചയുടനെ ചേതതന്‍ ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിമാറി എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചപ്പോള്‍ ”തന്റെ പുസ്തകത്തിന്റെ 100 കോപ്പികള്‍ വാങ്ങി പൂണെയിലുള്ള ഒരു ലൈബ്രറിക്ക് നല്‍കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറ ആരോപിക്കുന്നു.
This post was last modified on October 16, 2018 9:39 am
Leave a Comment