കോഴിക്കോട് കുന്ദമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളി കഴുത്തിന് കുത്തേറ്റ് മരിച്ച നിലയിൽ. കുന്ദമംഗലം ചെത്ത്കടവിലുള്ള എക്സൈസ് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് മാർത്താണ്ഡം സ്വദേശി കനകരാജ് (50) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
അതേസമയം മരിച്ച കനക രാജിന്റെ സുഹൃത്തും തൊട്ടടുത്ത പ്രദേശമായ ശിവഗിരിയിൽ താമസക്കാരനുമായ സുരാസു എന്നായാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിക്ക് വേണ്ടി കുന്ദമംഗലം പൊലീസ് തിരച്ചിൽ ആരംഭിച്ചു.
Leave a Comment