ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ പുതിയ വാക്ക് ഉള്‍പ്പെടുത്തിയതായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മോഡിലൈ എന്നതാണ് വാക്ക്. ഇതൊരു നൗണ്‍ ആണ് – constantly Modify the truth എന്നാണ് അര്‍ത്ഥം. മോദിയും നുണയും (Modi+Lie) മോഡി ലൈ എന്ന വാക്കുണ്ടായിരിക്കുന്നത് എന്നാണ് രാഹുല്‍ ഗാന്ധിയുടെ പക്ഷം. ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറിയുടെ ഫോട്ടോഷോപ്പ് വേര്‍ഷനാണ് സ്‌ക്രീന്‍ ഷോട്ട് ആയി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.
To lie incessantly and habitually (നിരന്തരം നുണ പറയുക), To lie without respite (ഇടതടവില്ലാതെ നുണ പറയുക) എന്നിങ്ങനെയൊക്കെ അര്‍ത്ഥം വരുന്നു. ഈ വാക്കിന്റെ വകഭേദങ്ങളായി Modiliar, Modilying തുടങ്ങിയവയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വിഷയങ്ങളില്‍ തുടര്‍ച്ചയായി നുണ പറയുന്നു എന്ന ആരോപണവുമായി ബന്ധപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധിയുടെ ട്രോള്‍. ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയേയും രാഹുല്‍ പരിഹസിക്കുന്നുണ്ട് – ജയ്റ്റ് ലൈ എന്നാണ് ജയ്റ്റ്‌ലിയെ രാഹുല്‍ അഭിസംബോധന ചെയ്യുന്നത്. കോണ്‍ഗ്രസ് അനുഭാവികള്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായെത്തിയപ്പോള്‍ ബിജെപി അനുകൂലികള്‍ ഇങ്ങനെയൊരു വാക്ക് ഡിക്ഷ്ണറിയിലില്ല എന്ന് പറഞ്ഞ് രാഹുലിനെ ആക്രമിക്കുന്നു.
This post was last modified on May 16, 2019 8:12 am
Leave a Comment