ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകരുടെയും മുന്‍ താരങ്ങളുടെയും ചോദ്യമായിരുന്നു ഋഷഭ് പന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന്. പന്തിന് പകരം രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനാണ് ഇടം ലഭിച്ചത്. ഈ വിഷയത്തില്‍ ക്യപ്റ്റന്‍ കോഹ്‌ലി തന്നെ മറുപടി പറയുകയാണ്. സമ്മര്‍ദ്ദഘട്ടങ്ങളിളെ അതിജീവിക്കാനുള്ള കാര്‍ത്തിക്കിന്റെ പരിചയസമ്പത്താണ് ടീമില്‍ ഇടം കൊടുത്തത്കോഹ്‌ലി വ്യക്തമാക്കി
സമ്മര്‍ദ്ദഘട്ടങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യുന്ന കളിക്കാരനാണ് കാര്‍ത്തിക്. പരിചയസമ്പത്തും കാര്‍ത്തിക്കിന് അനുകൂല ഘടകമാണ്. ധോണിയുടെ അഭാവത്തില്‍ മികച്ച വിക്കറ്റ് കീപ്പറെന്ന നിലയിലും കാര്‍ത്തിക്കിന്റെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാകും. ഫിനിഷര്‍ എന്ന നിലയിലും കഴിവു തെളിയിച്ച കളിക്കാരനാണ് കാര്‍ത്തിക്. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റിന് പോകുമ്പോള്‍ ഇത്തരം എല്ലാ കാര്യങ്ങളും പരിഗണിക്കേണ്ടതായിവരുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കോഹ്‌ലി വ്യക്തമാക്കി.
2004ല്‍ ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയ കാര്‍ത്തി 91 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഏകദിനങ്ങളില്‍ അരങ്ങേറിയ ഋഷഭ് പന്ത് ഇതുവരെ അഞ്ച് ഏകദിനങ്ങളില്‍ മാത്രമെ കളിച്ചിട്ടുള്ളു. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും ഇതുവരെ കളിച്ച ഏകദിനങ്ങളില്‍ പന്തിന്റെ പ്രകടനത്തില്‍ പൂര്‍ണമായും വിശ്വാസം അര്‍പ്പിക്കാന്‍ കഴിയില്ല.
Leave a Comment